2018 November 21 Wednesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

വിജയ് മല്യയ്ക്ക് വീണ്ടും ജാമ്യം; ജൂലൈ ആറിന് കോടതിയില്‍ ഹാജരാവണം

ലണ്ടന്‍: വായ്പയെടുത്ത് തിരിച്ചടക്കാതെ ഇന്ത്യയില്‍ നിന്നു മുങ്ങിയ വിജയ് മല്യയ്ക്ക് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ജാമ്യം. ഡിസംബര്‍ നാലു വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ജൂലൈ ആറിന് കേസ് വീണ്ടും പരിഗണിക്കും.

കുറ്റവാളിയെന്ന നിലയ്ക്ക് വിട്ടുനല്‍കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന്‍മേലാണ് മല്യയ്ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. തനിക്കെതിരായ ആരോപണത്തില്‍ വസ്തുതയില്ലെന്നും വിധി കേട്ട ശേഷം മല്യ പ്രതികരിച്ചു. നിങ്ങള്‍ക്ക് ബില്യണ്‍ പൗണ്ടുകളെപ്പറ്റി സ്വപ്‌നം കാണാം, പക്ഷെ, അതിന് ഒരു തെളിവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ മുങ്ങിയെന്നാണ് കേസ്. മല്യയെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തില്‍ ഏപ്രില്‍ 18 ന് അദ്ദേഹം ലണ്ടനില്‍ അറസ്റ്റിലായിരുന്നു. പിന്നാലെ ജാമ്യവും ലഭിച്ചു. മാര്‍ച്ച് രണ്ടിനാണ് മല്യ ഇന്ത്യ വിട്ടത്.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.