2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ഇങ്ങനെ പോയാല്‍ അമിത്ഷാ മലയാളം പഠിക്കേണ്ടിവരും; അമിത്ഷായുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല #hindi

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ ഹിന്ദി ഏടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണങ്ങള്‍ക്കിടെ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി അധ്യക്ഷനുമായ അമിത്ഷായുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ പൊങ്കാല. ഇന്നലെ ഹിന്ദി ദിവസത്തോടനുബന്ധിച്ച് ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ അമിത്ഷാ പോസ്റ്റ്‌ചെയ്ത കുറിപ്പിനു താഴെയാണ് മലയാളികള്‍ കൂട്ടത്തോടെ വന്ന് മലയാളത്തില്‍ കമന്റിട്ടത്. പതിനയ്യായിരത്തിലേറെ കമന്റുകളാണ് ഈ പോസ്റ്റിന് താഴെയുള്ളത്.

എല്ലാവരെയും ഭാഷയിലൂടെ ഒന്നിപ്പിക്കുകയാണ് ലക്ഷ്യമെങ്കില്‍ മലയാളം പഠിച്ചുകയാണ് നല്ലതെന്നതുള്‍പ്പെടെയുള്ള കമന്റുകള്‍ക്ക് കൂടുതല്‍ ലൈക്കുകളും ലഭിച്ചിട്ടുണ്ട്. ഫേസ്ബുക്കില്‍ സജീവസാന്നിധ്യമായ കേരള വര്‍മ കോളജിലെ മലയാളം അധ്യാപിക ദീപാ നിശാന്ത് ഉള്‍പ്പെടെയുള്ളവരുടെ കമന്റുകളും കുറിപ്പിന് താഴെയുണ്ട്.

ഹിന്ദി രാജ്യത്തിന്റെ ഏകീകൃത ഭാഷയാക്കണമെന്ന അമിത്ഷായുടെ ട്വീറ്റിനെതിരേ പ്രതിപക്ഷം ഒന്നടങ്കവും ബി.ജെ.പിയുടെ സഖ്യകക്ഷിയായ അണ്ണാ ഡി.എം.കെയും ബി.ജെ.പിയിതര സംസ്ഥാനങ്ങളും രംഗത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന് മലയാളികള്‍ പങ്കാലയിടുന്നത്. രാജ്യവ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടും ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാന്‍ അമിത് ഷാ തയാറാകാത്തത് ഭാഷയുടെ പേരില്‍ സംഘപരിവാര്‍ പുതിയ സംഘര്‍ഷ വേദി തുറക്കുന്നതിന്റെ ലക്ഷണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ ഫേസ്ബുക്ക് കുറിപ്പില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തെ ഒരുമിപ്പിച്ച് നിര്‍ത്താനാകുക ഹിന്ദിക്കാണെന്ന ധാരണ ശുദ്ധ ഭോഷ്‌കാണെന്നും പിണറായി പറഞ്ഞു. ഇന്നുരാവിലെ ഫേസ്ബുക്കില്‍ പോസ്റ്റ്‌ചെയ്ത കുറിപ്പിലാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രി കടുത്ത എതിര്‍പ്പുന്നയിച്ചത്.

mallus put ponkala in amitshahs facebook page over hindi tweet


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.