2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

മാലിയില്‍ 2,50,000 അനാഥ മക്കള്‍!

ബമാകോ: കഴിഞ്ഞ നാലുവര്‍ഷമായി അല്‍ഖാഇദയും സര്‍ക്കാരനുകൂല സൈന്യവും തമ്മില്‍ തുടരുന്ന ആക്രമണങ്ങളില്‍ മാലിയില്‍ അനാഥരാക്കപ്പെട്ടത് രണ്ടരലക്ഷത്തിലേറെ കുട്ടികള്‍. ഇവര്‍ക്ക് മാതാവോ പിതാവോ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

മാലി, മരുതിയാന അതിര്‍ത്തിയില്‍ ഒട്ടേറെ അനാഥക്കുട്ടികള്‍ അഭയാര്‍ഥി ക്യാംപുകളില്‍ താമസിക്കുന്നതായി അന്താരാഷ്ട്ര സഹായസംഘങ്ങള്‍ പറയുന്നു.

അഭയാര്‍ഥികളേക്കാള്‍ കഷ്ടമാണ് അവരുടെ കാര്യമെന്നും ഇവിടെ സന്നദ്ധ സഹായത്തിനെത്തിയവരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍, അക്രമങ്ങള്‍ നടക്കുന്ന മറ്റു രാജ്യങ്ങളിലെപ്പോലെ അനാഥരായ കുട്ടികളെ സംരക്ഷിക്കാനോ സഹായങ്ങള്‍ നല്‍കാനോ പ്രത്യേക സന്നദ്ധസംഘങ്ങള്‍ മാലിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News