2018 September 26 Wednesday
മടിയന്മാരുടെ പ്രാര്‍ഥന ദൈവം കേള്‍ക്കില്ല
സൈറസ്

മാലേഗാവ് സ്‌ഫോടനം; എട്ട് പ്രതികളെ കുറ്റവിമുക്തരാക്കി

മുബൈ: മാലേഗാവ് സ്‌ഫോടനകേസിലെ എട്ട് പ്രതികളെ മുബൈ പ്രത്യേക കോടതി വെറുതെവിട്ടു. പ്രതികള്‍ക്കെതിരെ തെളിവില്ലെന്നു കണ്ടെത്തിയാണ് ജഡ്ജി വി.വി.പാഡ്ഡി ഇവരെ വെറുതെ വിട്ടത്.ഒന്‍പത് പ്രതികളില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.മുന്‍പ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്‌ക്വാഡും സി.ബി.ഐയും അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതിനു വിരുദ്ധമായിരുന്നു എന്‍.ഐ.എയുടെ കണ്ടെത്തല്‍.

2006 സെവ്തംബര്‍ എട്ടിനു നടന്ന സ്‌ഫോടനത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.