2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

വധശ്രമക്കേസില്‍ വിചാരണ നേരിടുന്ന മാലിദ്വീപ് മുന്‍ ഉപരാഷ്ട്രപതി നാടുവിടാന്‍ ശ്രമിക്കവേ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍

തൂത്തുക്കുടി: മാലിദ്വീപ് മുന്‍ ഉപരാഷ്ട്രപതി അഹമ്മദ് അദീബ് തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. മുന്‍ മാലി രാഷ്ട്രപതി അബ്ദുള്ള യമീനിനെതിരായ വധശ്രമക്കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് അഹമ്മദ് അദീബ് ഇന്ത്യയിലേക്ക് കടക്കുന്നതിനിടെ തൂത്തുക്കുടിയില്‍ അറസ്റ്റിലായത്.

ചരക്ക് കപ്പലിലാണ് അദീബ് ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിക്കവേ തമിഴ്‌നാട് പൊലിസിന്റെ പിടിയിലായത്. അബ്ദുള്ള യമീന്‍ സര്‍ക്കാരില്‍ ഉപരാഷ്ട്രപതിയായിരുന്ന അഹമ്മദ് അദീബ് രാഷ്ട്രപതിയെ വധിക്കാന്‍ 2015 സെപ്റ്റംബറില്‍ ശ്രമം നടത്തിയെന്നാണ് കേസ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.