2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആസ്‌ട്രേലിയയില്‍ മാല്‍കം ടണ്‍ബള്‍ വീണ്ടും പ്രധാനമന്ത്രി

ആസ്‌ട്രേലിയയിലെ നിലവിലെ പ്രധാനമന്ത്രിയായ മാല്‍കം ടണ്‍ബള്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

എട്ട് ദിവസം നീണ്ടുനിന്ന ശക്തമായ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവായ ബില്‍ ഷോര്‍ടണെ പരാജയപെടുത്തിയാണ് മാല്‍കം വീണ്ടും പ്രധാനമന്ത്രിയാവുന്നത്. ഞങ്ങളുടെ പ്രവര്‍ത്തനം വിജയത്തിലേക്ക് നയിച്ചുവെന്ന് മാല്‍കം മാധ്യമങ്ങളോട് പ്രതികരിച്ചു.

150 അംഗപ്രതിനിധി സഭയില്‍ ഭരണം നേടാനുള്ള 76 അംഗങ്ങളാണ് മാല്‍കം നയിക്കുന്ന ദേശീയ മുന്നണി നേടിയത്.മുഖ്യ പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി 66 സീറ്റാണ് നേടിയത്.

മാല്‍കമിന് ഭരിക്കാനുള്ള ഭുരിപക്ഷം വ്യക്തമായതായി ബില്‍ ഷോര്‍ടണ്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News