2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

സഊദിയിലെത്തിയ മലയാളിയെ ഖത്തര്‍ അതിര്‍ത്തിയില്‍ നിന്നു കാണാതായിട്ട് മൂന്ന് മാസം

 

ദമാം: സഊദിയില്‍ ലീവ് കഴിഞ്ഞെത്തിയ മലയാളിയെ കാണാനില്ലെന്ന് പരാതി. കൊണ്ടോട്ടി ചിറയില്‍ ചുങ്കം സ്വദേശി മുജീബ് റഹ്മാനെപ്പറ്റിയാണ് മൂന്നുമാസമായി യാതൊരു വിവരവുമില്ലാത്തത്. ഖത്തര്‍ അതിര്‍ത്തിയിലെ തമാനീനില്‍ സാംകോ കമ്പനിയുടെ ക്യാംപില്‍ ജോലി ചെയ്യുന്ന ഇയാളെ ഇവിടെ വെച്ച് കാണാതാവുകയായിരുന്നു. നാട്ടില്‍നിന്ന് കൊണ്ടുവന്ന ബാഗ് അതുപോലെ തന്നെ റൂമില്‍ കണ്ടെത്തിയിരുന്നു. ശമ്പള കുടിശ്ശികയായി ലഭിച്ച 3500 റിയാലും ചെറിയ ബാഗും മൊബൈല്‍ ഫോണും എടുത്താണ് അദ്ദേഹം മുറിയില്‍നിന്ന് ഇറങ്ങിയിരുന്നത്.

സാമൂഹിക പ്രവര്‍ത്തകര്‍ സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ അന്വേഷനങ്ങളൊന്നും തന്നെ ഫലം കണ്ടില്ല. ഇദ്ദേഹത്തെ കണ്ടെത്തുന്നതിന് അല്‍ഹസയിലേയും ദമാമിലേയും സാമൂഹിക പ്രവര്‍ത്തകര്‍ തീവ്രശ്രമം നടത്തി വരികയാണ്. പ്ലീസ് ഇന്ത്യയുടെ നേതൃത്വത്തില്‍ മുജീബിന്റെ ബന്ധുക്കള്‍ കൂടി ഉള്‍പ്പെടുന്ന വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചും തിരച്ചിലിനു നേതൃത്വം നല്‍കിയിരുന്നു. അതിര്‍ത്തിയിലും മിക്ക പോലീസ് സ്‌റ്റേഷനുകളിലും അന്വേഷണം നടത്തിയിരുന്നുവെന്നും ശ്രമം ഉപേക്ഷിച്ചിട്ടില്ലെന്നും സാമൂഹിക പ്രവര്‍ത്തകന്‍ മുജീബ് ബാലുശ്ശേരി പറഞ്ഞു.

മുജീബിനു പുറമെ, സതീഷ് പാലക്കാട്, അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം മരുഭൂമിയിലെ ക്യാമ്പ് സന്ദര്‍ശിച്ചിരുന്നു. ആട്ടിടയന്മാരുടെ സഹായത്തോടെ ഖത്തര്‍ അതിര്‍ത്തിവരെ അന്വേഷണം നടത്തുകയും ചെയ്തു. മുജീബ് റഹ് മാനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ലത്തിഫ് തെച്ചി (0534292407), സതീഷ് കുമാര്‍ പാലക്കാട് (0554041026), മുജീബ് ബാലുശ്ശേരി (055195595) എന്നിവരുമായി ബന്ധപ്പെടണം.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News