2020 June 02 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മലയാളി യുവാവ് ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത നിലയില്‍

ഉബൈദുല്ല റഹ്മാനി സി.എച്ച്

മനാമ: മലയാളി യുവാവിനെ ബഹ്‌റൈനിലെ താമസ സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കൊല്ലം പേരയം സ്വദേശി സതീഷ് കുമാര്‍ (41) ആണ് ഹമദ് ടൗണിലെ താമസ്ഥലത്ത് മരിച്ചത്.

സ്വകാര്യ കമ്പനിയില്‍ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്ത് വരികയായിരുന്നു. മരണകാരണം വ്യക്തമല്ല.
ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം നാട്ടിലാണ്. ഭാര്യ: മായ. മക്കള്‍: സൂരജ്, സ്വാതി.

പൊലിസ് സംഭവ സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ് മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ അറിയിച്ചു.

നിലവില്‍ വിമാന സര്‍വീസ് ലഭ്യമല്ലാത്തതിനാല്‍ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇവിടെ നിന്നും പുറപ്പെടുന്ന കാര്‍ഗോ വിമാനങ്ങളാണിപ്പോള്‍ ആശ്രയം.

ഒരാഴ്ച മുമ്പ് ബഹ്‌റൈനില്‍ ആത്മഹത്യ ചെയ്ത രഘുനാഥനെയും മറ്റൊരു തമിഴ്‌നാട് സ്വദേശിയെയും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിനെത്തുടര്‍ന്ന് ഇപ്രകാരം കാര്‍ഗോ വിമാനം വഴി നാട്ടിലെത്തിച്ചിരുന്നു.

ലുലു ഗ്രൂപ്പിനുവേണ്ടി പഴങ്ങളും പച്ചക്കറികളും എത്തിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിമാനമാണ് ഇതിനായി ഉപയോഗിച്ചത്. ഇത്തവണയും കാര്‍ഗോ വിമാന സര്‍വീസിലാണ് സാമൂഹ്യ പ്രവര്‍ത്തകരുടെയും ബന്ധുക്കളുടെയും പ്രതീക്ഷ.

അതിനിടെ, പ്രവാസികള്‍ക്കിടയില്‍ തുടരുന്ന ആത്മഹത്യ നടുക്കത്തോടെയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ കാണുന്നത്. പ്രയാസങ്ങള്‍ പരസ്പരം പങ്കുവെക്കണമെന്നും പരിഹാരത്തിനായി സാമൂഹ്യ പ്രവര്‍ത്തകരെ ബന്ധപ്പെടാമെന്നും മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ വഴി ഓര്‍മ്മിപ്പിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.