2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ഹൃദയാഘാതം: തിരുവനന്തപുരം സ്വദേശി ബഹ്‌റൈനില്‍ നിര്യാതനായി

 

മനാമ: പ്രവാസി മലയാളി ബഹ്‌റൈനില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം ചെങ്ങന്നൂര്‍ സ്വദേശി പുത്തന്‍കാവ് മേടയില്‍ കോശി(56) ആണ് വെള്ളിയാഴ്ച ബഹ്‌റൈനില്‍ നിര്യാതനായത്. പുലര്‍ച്ചെ മനാമ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചിന് സമീപത്തെ താമസ സ്ഥലത്തു വച്ച് നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധനയില്‍ ഹൃദയാഘാതമാണെന്ന് മനസ്സിലായതോടെ സല്‍മാനിയ മെഡിക്കല്‍ സെന്ററിലേക്കെത്തിച്ചെങ്കിലും വഴി മധ്യെ മരണം സംഭവിക്കുകയായിരുന്നു. ഭാര്യ അനു കോശിയും മകള്‍ സ്‌നേഹയും ബഹ്‌റൈനിലുണ്ട്. മറ്റൊരു മകന്‍ സഞ്ജു നാട്ടിലാണ്. ബഹ്‌റൈനില്‍ അല്‍ മുഅയ്യദ് കമ്പനിയില്‍ പ്രോജക്ട് മാനേജരായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.