2018 November 20 Tuesday
ജനങ്ങളേ, നിങ്ങള്‍ക്ക് നിങ്ങളുടെ നാഥനിങ്കലില്‍നിന്നുള്ള തത്വോപദേശങ്ങളും ശമനവും മാര്‍ഗദര്‍ശനവും സത്യവിശ്വാസികള്‍ക്ക് കാരുണ്യവും വന്നെത്തിയിരിക്കുന്നു

മലപ്പുറത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം

മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി ആള്‍ക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറിയുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു . ഒരാള്‍ക്കു പരുക്കേറ്റു. വളാഞ്ചേരി സ്വദേശികളായ റംസിഖ്, ഫാസില്‍, നൗഷാദ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 4.30 നാണ് സംഭവമുണ്ടായത്. റോഡരികില്‍ സംസാരിച്ചു നില്‍ക്കുകയായിരുന്നവരുടെ ഇടയിലേക്കു ലോറി പാഞ്ഞു കയറുകയായിരുന്നു. അപകട ശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലിസ് അറിയിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.