2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

മലപ്പുറത്ത് മരം വീണ് മൂന്നു പേര്‍ മരിച്ചു

മലപ്പുറം: മലപ്പുറത്ത് കനത്ത മഴയെ തുടര്‍ന്ന് മരം വീണ് മൂന്നു പേര്‍ മരിച്ചു. പൂളക്കപ്പാറ ആദിവാസി കോളനിയിലാണ് അപകടമുണ്ടായത്. കോളനിയിലെ ഉത്സവത്തിനിടെയാണ് അപകടമുണ്ടായത്.
പടുക്ക ഫോറസ്റ്റ് ഡിവിഷനിലുള്ള ആദിവാസി കോളനിയില്‍ മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണാണ് അപകടമുണ്ടായത്.

സമീപ കോളനികളിലെ ആദിവാസികളും ഉത്സവത്തിനായി എത്തിയിട്ടുണ്ടായിരുന്നു. പരുക്കേറ്റ ആറ് പേരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.