2019 December 14 Saturday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

മലപ്പുറം ജില്ലാ പോലിസ് മേധാവി യു. അബ്ദുല്‍ കരീമിന് വിശിഷ്ട സേവനത്തിനുള്ള പോലിസ് മെഡല്‍; 13 പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പോലിസ് മെഡല്‍

 

ന്യുഡല്‍ഹി: മലപ്പുറം ജില്ലാ പോലിസ് മേധാവി യു. അബ്ദുല്‍ കരീം സ്വതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിശിഷ്ട സേവനത്തിനുള്ള പോലിസ് മെഡലിന് അര്‍ഹനായി. പെരിന്തല്‍മണ്ണ വലമ്പൂര്‍ സ്വദേശിയാണ് അബ്ദുല്‍ കരീം. കേരളത്തില്‍ നിന്നുള്ള 13 പോലിസ് ഉദ്യോഗസ്ഥര്‍ രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പോലിസ് മെഡലിനും അര്‍ഹരായി. ഫയര്‍ സര്‍വ്വീസ് വിഭാഗത്തില്‍ നാലു പേരും രാഷ്ട്രപതിയുടെ പോലിസ് മെഡലിന് അര്‍ഹരായി. കേരളത്തില്‍ നിന്ന് മൂന്നു പേര്‍ രാഷ്ട്രപതിയുടെ പോലിസ് ട്രയിനിങ് എക്‌സലന്റ് അവാര്‍ഡിനും അര്‍ഹരായി.

സ്തുത്യര്‍ഹ സേവനത്തിനുള്ള പോലിസ് മെഡലിന് അര്‍ഹരായവര്‍:
1, എറണാകുളം ജില്ലാ പോലിസ് മേധാവി എസ്. സുരേന്ദ്രന്‍, 2, എറണാകുളം സ്‌പെഷ്യല്‍ ബ്രാഞ്ച് സി.ഐ.ഡി സൂപ്രണ്ട് കെ. വി വിജയന്‍, 3, എം.എസ്.പി അസി. കമാന്‍ഡന്റ് ശ്രീരാമ തെലെംഗാല, 4, ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി രാധാകൃഷ്ണപ്പിള്ള, 5, തൃശ്ശൂര്‍ ക്രൈം ഡിപ്പാര്‍ട്ടുമെന്റ് ഡപ്യൂട്ടി സൂപ്രണ്ടന്റ് ശ്രീനിവാസന്‍ ധര്‍മരാജന്‍, 6, കല്‍പ്പറ്റ ഡപ്യൂട്ടി സൂപ്രണ്ടന്റ് തോട്ടത്തില്‍ പ്രജീഷ്, 7, തൃശ്ശൂര്‍ കെ.എ.പി കമാന്‍ഡന്റ് വില്‍സണ്‍ വര്‍ഗീസ് പാലശ്ശേരി, 8, ഡി.സി.ആര്‍.ബി തൃശ്ശൂര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ സജി നാരായണന്‍ വീട്ടിക്കാക്കുഴിയില്‍, 9, കാസര്‍ഗോഡ് വനിതാ സെല്‍ ഇന്‍സ്‌പെക്ടര്‍ ബാനുമതി ചെമഞ്ചേരി, 10, കുട്ടിക്കാനം ആംഡ് പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ മദനന്‍ നായര്‍ ഗോപാലന്‍ നായര്‍, 11, തിരുവനന്തപുരം ജില്ലാ പോലിസ് കമാന്‍ഡ് സെന്റര്‍ സബ് ഇന്‍സ്‌പെക്ടര്‍ സുനില്‍ലാല്‍ അമ്മുക്കുട്ടി അമ്മ സുകുമാരന്‍, 12, മലപ്പുറം അസി. സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാര്‍, 13, വി.എ.സി.ബി മലപ്പുറം അസി. സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ദാസ് പുല്ലഞ്ചേരിയില്‍.
ഫയര്‍ സര്‍വ്വീസ് വിഭാഗത്തില്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍ ലഭിച്ചവര്‍. 1, രാജേന്ദ്രനാഥ് എം, ജയകുമാര്‍ സുകുമാരന്‍ നായര്‍, ഷിബുകുമാര്‍ കരുണാകരന്‍ നായര്‍, ശിഹാബുദ്ദീന്‍ ഇ.

malappuram police chief abdul kareem greated


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News