2019 March 26 Tuesday
നീതി ലഭ്യമാക്കാനുള്ള എളുപ്പമാര്‍ഗം മറ്റുള്ളവര്‍ക്കു നീതി വാങ്ങിക്കൊടുക്കലാണ്. -മഹാത്മജി

മലപ്പുറം കോളജിലെ പോസ്റ്റര്‍: രണ്ടുവിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹകുറ്റത്തിനു അറസ്റ്റില്‍ 

മലപ്പുറം:  മലപ്പുറം ഗവ.കോളജില്‍ കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ പതിച്ച സംഭവത്തില്‍  രണ്ടു വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ബിരുദ വിദ്യാര്‍ത്ഥികളായ  റിന്‍ഷാദ്,  മുഹമ്മദ് ഹാരിസ് എന്നിവരാണ്  പിടിയിലായത്. റാഡിക്കല്‍ സ്റ്റുഡന്‍സ് ഫോറം എന്ന പേരിലാണ് പോസ്റ്റര്‍ പതിച്ചത്. 
സംഭവത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയിലാണ് പൊലിസ്  ഇന്നലെ ഉച്ചയോടെയാണ് ഇവരെ കസ്റ്റഡിലെടുത്തത്.  രാത്രി അറസ്റ്റ് രേഖപ്പെടുത്തി.കേസിന്റെ വിശദാംശങ്ങള്‍ പൊലിസ് അന്വേഷിച്ചു വരുന്നു.  ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
 

 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News