2019 June 19 Wednesday
നമ്മളിലുള്ള നന്മയാണു നമ്മുടെ നീതിബോധം -തിരുവള്ളുവര്‍

മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം 10ന് ജാമിഅ നൂരിയ്യയില്‍

മലപ്പുറം: ജാമിഅ നൂരിയ്യ സനദ് ദാന സമ്മേള്ളനത്തോടനുബന്ധിച്ച് നടക്കുന്ന മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമം 10ന് ഫൈസാബാദില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമായി നടക്കുന്ന മജ് ലിസുന്നൂര്‍ സദസുകളിലെ അമീറുമാരും സ്ഥിരാംഗങ്ങളും മറ്റു ദീനീസ്‌നേഹികളും സംഗമിക്കുന്ന വാര്‍ഷിക സംഗമമാണ് ജാമിഅ നൂരിയ്യയില്‍ നടക്കുന്നത്.

ജാമിഅ സമ്മേളനത്തിന്റെ രണ്ടാം ദിവസമായ വ്യാഴാഴ്ച മഗ്‌രിബിന് നടക്കുന്ന സംഗമത്തിന് സമസ്ത ഉപാധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മജ്‌ലിസുന്നൂര്‍ സംസ്ഥാന അമീര്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി ആമുഖ പ്രസംഗവും, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ ഉല്‍ബോധന പ്രസംഗവും നടത്തും. പ്രമുഖ പണ്ഡിതരും സയ്യിദുമാരും നേതൃത്വം നല്‍കും.

സംഗമത്തിനെത്തുന്നവര്‍ മഅ്‌രിബ് നിസ്‌കാരത്തിന് മുന്നോടിയായി പ്രധാന ഗ്രൗണ്ടില്‍ പ്രവേശിക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.