2018 November 12 Monday
ലോകത്തെ മാറ്റാന്‍ നിങ്ങള്‍ ചിന്തകളെ മാറ്റൂ

മഹീന്ദ്ര മാര്‍സോ എം.പി.വി 9.99ലക്ഷം രൂപക്ക് സ്വന്തമാക്കാം

മഹീന്ദ്ര മാര്‍സോ എം.പി.വി 9.99ലക്ഷം രൂപ വിലയില്‍ ഇന്ത്യയില്‍ പുറത്തിറക്കി. മഹീന്ദ്ര മാര്‍സോ എം.പി.വിയുടെ അടിസ്ഥാന വിലയാണിത്. ഇതിന്റെ തന്നെ എം2വിന് ഏഴ് സീറ്റുകളാണ് ഒരുക്കിയിട്ടുള്ളത്. സീറ്റിങ് കപ്പാസിറ്റി കൂട്ടണമെങ്കില്‍ അതുമാവാം വാഹനപ്രേമികള്‍ക്ക്. എട്ട്‌സീറ്റുള്ള കാറിന് 5000രൂപ കൂടുതല്‍ നല്‍കിയാല്‍ മതി. മഹീന്ദ്രയുടെ ഡിലേഴ്‌സ് നേരത്തെ തന്നെ കാറിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. ഇപ്പോള്‍ മാര്‍സോ എം.പി.വിയുടെ വില പുറത്തുവന്നതൊടെ കാറിന്റെ വിതരണം ഉടന്‍ തന്നെ ആരംഭിക്കും.

എം.പി.വിയുടെ നാല് തരം കാറുകളാണ് വിപണിയിലിറക്കുന്നത്. എം2, എം4 എന്നിവയ്ക്ക് 10.95 ലക്ഷവും എം6ന് 12.40 ലക്ഷവും എം8ന് 13.90 ലക്ഷവുമാണ് വില. 1.5ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ കരുത്താണ് മാര്‍സോ എം.പി.വിക്കുള്ളത്. ഷാര്‍ക്ക് ഡിസൈനിങ്ങിലാണ് മാര്‍സോ എം.പി.വി. മിച്ചിഗാനിലെ ട്രായിലെ മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നോളജിക്കല്‍ സെന്ററില്‍ നിന്നാണ് കാര്‍ നിര്‍മ്മിച്ചത്. 130 പി.എസ് കരുത്തിനൊടാപ്പം 300 എന്‍.എം ടോര്‍ക്കും 6 സ്പീഡ് മാനുവല്‍ ഗിയര്‍ ട്രാന്‍സ്മിഷനുമുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.