2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍; സഖ്യമുണ്ടാക്കണമെങ്കില്‍ ബി.ജെ.പിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്ന് എന്‍.സി.പി, കേന്ദ്ര സര്‍ക്കാരില്‍ നിന്നും രാജിവയ്ക്കണം

 

മുംബൈ: സര്‍ക്കാരുണ്ടാക്കാനാവില്ലെന്ന് മഹാരാഷ്ട്രയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി അറിയിച്ചതോടെ രണ്ടാമതുള്ള ശിവസേനയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച് ഗവര്‍ണര്‍ ഭഗത് സിങ് കൊശയാരി. സര്‍ക്കാരുണ്ടാക്കാനുള്ള അംഗബലമുണ്ടെങ്കില്‍ അറിയിക്കണമെന്നാണ് നിര്‍ദേശം.

ശിവസേയുടെ പിന്തുണ കിട്ടില്ലെന്ന് ഉറപ്പായതോടെ, സര്‍ക്കാരുണ്ടാക്കാനില്ലെന്ന് ഗവര്‍ണറെ ബി.ജെ.പി അറിയിച്ചതോടെയാണ് നടപടി.

അതേസമയം, എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും അടുപ്പിക്കാനുള്ള ശ്രമം ശിവസേന ഊര്‍ജ്ജിതമാക്കി. കോണ്‍ഗ്രസിന്റെ 44 എം.എല്‍.എമാരും പിന്തുണയ്ക്കാമെന്ന നിലപാട് എടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശിവസേനയുടെ എം.എല്‍.എമാര്‍ ഹോട്ടലിലും കോണ്‍ഗ്രസ് എം.എല്‍.എമാര്‍ റിസോര്‍ട്ടിലുമാണ് ഇപ്പോഴുള്ളത്.

ശിവസേനയുമായി സഖ്യമാവാമെന്ന നിലപാടിലാണ് എന്‍.സി.പിയും. എന്നാല്‍ കര്‍ശന നിര്‍ദേശങ്ങളാണ് എന്‍.സി.പി മുന്നോട്ടുവയ്ക്കുന്നത്. ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കണം. എന്‍.ഡി.എയില്‍ നിന്നും കേന്ദ്ര സര്‍ക്കാരില്‍ നിന്നും രാജിവയ്ക്കണം. കേന്ദ്രത്തിലുള്ള മന്ത്രിമാര്‍ രാജിവയ്ക്കണമെന്നും എന്‍.സി.പി നേതാവ് നവാബ് മാലിക്ക് പറഞ്ഞു. ശിവസേനയുമൊത്ത് സര്‍ക്കാരുണ്ടാക്കുന്ന കാര്യം ആലോചിക്കാന്‍ നവംബര്‍ 12ന് യോഗം ചേരുമെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.