2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല: മഹാരാഷ്ട്രയില്‍ രണ്ടാം ലോങ് മാര്‍ച്ച്

 

മുംബൈ: സര്‍ക്കാര്‍ വാഗ്ദാനം ലംഘിച്ചതിനെതിരെ മഹാരാഷ്ട്രയില്‍ രണ്ടാം ലോങ് മാര്‍ച്ചിന് തുടക്കമായി. നാസിക്കില്‍ നിന്നാണ് കര്‍ഷക മാര്‍ച്ച് തുടങ്ങിയത്. കിസാന്‍ സഭയുടെ നേതൃത്വത്തിലാണ് ഈ മാര്‍ച്ചും.

ബുധനാഴ്ച രാത്രി എട്ടോടെ നാസിക്കിലെ ദിന്‍ദോരിയില്‍ നിന്ന് മാര്‍ച്ച് ആരംഭിച്ചു. നാലു മണിക്കായിരുന്ന മാര്‍ച്ച് തുടങ്ങേണ്ടിയിരുന്നത്. എന്നാല്‍ മാര്‍ച്ച് പൊലിസ് തടഞ്ഞതിനെത്തുടര്‍ന്ന് രാത്രി എട്ടോടെയാണ് ആരംഭിച്ചത്.

രാവിലെ മുതല്‍തന്നെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കര്‍ഷകര്‍ നാസിക്കിലെത്തി. മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ നൂറുകണക്കിന് കര്‍ഷകരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് വിട്ടയച്ചു.

മാര്‍ച്ചിന് ഇതുവരെ പൊലിസ് അനുമതി നല്‍കിയിട്ടില്ല. അതിനാല്‍, തടയാനുള്ള സാധ്യത നിലനില്‍ക്കുന്നതായി നേതാക്കള്‍ പറഞ്ഞു. എന്തുപ്രകോപനമുണ്ടായാലും സമരവുമായി മുന്നോട്ടുപോകുമെന്ന് അഖിലേന്ത്യാ കിസാന്‍സഭ അധ്യക്ഷന്‍ അശോക് ധാവ്‌ള പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.