2019 August 24 Saturday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ഒരു മതത്തെ മാത്രം ആക്രമണത്തിന്റെ പേരില്‍ കുറ്റപ്പെടുത്താനാവില്ല; പുരാണങ്ങളിലും ഹിംസയുണ്ട്: സീതാറാം യെച്ചൂരി

ഡല്‍ഹി: ആക്രമണം ഒരു മതം മാത്രം മാത്രമേ നടത്തുകയുള്ളൂവെന്നും ഹിന്ദുക്കള്‍ അങ്ങനെ ചെയ്യില്ലെന്നും പറയുന്നതില്‍ അര്‍ഥമില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുക്കള്‍ക്ക് ഒരിക്കലും അക്രമം ചെയ്യാനാകില്ലെന്നും പറയുന്ന ആര്‍.എസ്.എസ് പ്രചാരകര്‍ക്ക് മറുപടി പറയുകയായിരുന്നു യെച്ചൂരി. രാമായണവും മഹാഭാരതവും തെളിയിക്കുന്നത് ഹിന്ദുക്കള്‍ക്കും അക്രമകാരികളാകാമെന്നാണ്.

രാമായണത്തിലും മഹാഭാരതത്തിലും ഹിംസയുടെയും യുദ്ധത്തിന്റെയും ഒരുപാട് സന്ദര്‍ഭങ്ങളുണ്ട്. ഇതെല്ലാം ആഖ്യാനം ചെയ്ത ശേഷം ആര്‍.എസ്.എസ് പ്രചാകരകന്മാര്‍ ഹിന്ദുക്കള്‍ക്ക് അക്രമകാരികളാകാന്‍ സാധിക്കില്ലെന്ന് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നും യെച്ചൂരി ചോദിച്ചു.

ഭോപ്പാലില്‍ ഒരു ചടങ്ങിലാണ് അദ്ദേഹത്തിന്റെ പരാമാര്‍ശങ്ങള്‍. ഗോവധത്തിന്റെ പേരില്‍ ആര്‍.എസ്.എസ് ഒരു സ്വകാര്യസേനയെ തന്നെ രൂപീകരിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ സഖ്യങ്ങള്‍ നരേന്ദ്ര മോദിയെ ഭരണത്തില്‍ നിന്ന് താഴെയിറക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News