2018 August 14 Tuesday
വിദ്വാനായിരിക്കുന്നത് കുറ്റമാവുന്നിടത്ത് അജ്ഞത അനുഗ്രഹമാണ്
തോമസ് ഗ്രേ

എന്താണ് മാഗ്നറ്റിക് കൊടുങ്കാറ്റ് ?; ആരെയൊക്കെ ബാധിക്കും

മാര്‍ച്ച് 18 നു ഭൂമിയില്‍ മാഗ്നറ്റിക് കൊടുങ്കാറ്റ് ഉണ്ടാകുമെന്നും ഇത് ഭൗമാന്തരീക്ഷത്തെ മോശമായി ബാധിക്കുമെന്നും റഷ്യന്‍ അകാഡമി ഓഫ് സയന്‍സിന്റെ മുന്നറിയിപ്പ്.

മാഗ്നെറ്റിക് കൊടുങ്കാറ്റ് വിവര സാങ്കേതിക വിദ്യയെ തകരാറിലാക്കും. റേഡിയോ ആശയവിനിമയത്തെയും റേഡിയോ നാവിഗേഷന്‍ സിസ്റ്റത്തെയും തകരാറിലാക്കും. അതൊടൊപ്പം തന്നെ മനുഷ്യരുടെ ശരീരത്തെയും മാഗനറ്റിക് കൊടുങ്കാറ്റ് ബാധിക്കും.

രക്തസമ്മര്‍ദത്തെയും അഡ്രിനാലിന്‍ വര്‍ധിപ്പിക്കാനും കാരണമാവും. തലവേദന, തലകറക്കം, ഉറക്കകുറവ് എന്നിവയുണ്ടാക്കുമെന്ന് റഷ്യന്‍ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു.

എന്താണ് മാഗ്നറ്റിക് സ്‌റ്റോം

ജിമോജെന്റിക് കൊടുങ്കാറ്റ് അല്ലെങ്കില്‍ സോളാര്‍ കൊടുങ്കാറ്റാണ് മാഗ്നറ്റിക് കൊടുങ്കാറ്റ്. ഇത് ഭൂമിയുടെ കാന്തിക മണ്ഡലത്തെ കുഴപ്പത്തിലാക്കും.

മാഗ്നറ്റിക് കൊടുങ്കാറ്റുകളെ പവര്‍ ശ്യംഖലയെന്നാണ് പറയുന്നത്. ഗുരുതരമായ കൊടുങ്കാറ്റുകള്‍ ഉണ്ടാവുന്ന സമയത്ത് പവര്‍ഗ്രിഡുകളുടെ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമാവുമെന്ന് എന്‍ജിനിയര്‍മാര്‍ പറയുന്നു.

ശക്തമായ സോളാര്‍ കൊടുങ്കാറ്റുകള്‍ റെയില്‍വേ നെറ്റ്‌വര്‍ക്ക് പോലുള്ള നിര്‍ണായക നാവിഗേഷനെ പ്രതികൂലമായി ബാധിക്കുമെന്ന് യൂറോപ്യന്‍ യൂനിയനിലെ ജോയിന്റ് റിസര്‍ച്ച് സെന്റര്‍ പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.