2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ക്രിക്കറ്റ് കളിക്കുകയായിരുന്ന മദ്‌റസാ വിദ്യാര്‍ഥികള്‍ക്കു നേരെ ക്രൂര മര്‍ദനം

 

ലഖ്‌നൗ: ജയ് ശ്രീറാം വിളിക്കാന്‍ നിര്‍ബന്ധിച്ച് ക്രിക്കറ്റ് കളിക്കുകയായിരുന്ന മദ്‌റസാ വിദ്യാര്‍ഥികള്‍ക്കു നേരെ ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം. ക്രിക്കറ്റ് ബാറ്റ് കൊണ്ടാണ് വിദ്യാര്‍ഥികളെ തല്ലിയത്.

തലയ്ക്കും കൈയ്ക്കും പരുക്കേറ്റ് മൂന്നു വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചിരിക്കുകയാണ്. സംഭവത്തില്‍ കേസെടുത്ത പൊലിസ് നാലംഗ അക്രമി സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തു.

ഉന്നാവോയിലെ സദര്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന ദാറുല്‍ ഉലൂം ഫായിസേ ആം മദ്‌റസാ വിദ്യാര്‍ഥികള്‍ക്കു നേരെയാണ് മര്‍ദനമുണ്ടായത്. കളിക്കാന്‍ വേണ്ടി സമീപത്തെ ജി.ഐ.സി ഗ്രൗണ്ടിലെത്തിയപ്പോഴാണ് സംഭവമെന്ന് മദ്‌റസയിലുടെ ഉസ്താദായ നഈം ഖാം പറഞ്ഞു.

സംഘ്പരിവാര്‍ ബന്ധമുണ്ടെന്ന് സംശയിക്കുന്ന മൂന്നു നാലു പേര്‍ ഗ്രൗണ്ടിലെത്തുകയും വിദ്യാര്‍ഥികളോട് ചൂടാവാന്‍ തുടങ്ങുകയുമായിരുന്നു. തുടര്‍ന്ന് ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കാന്‍ നിര്‍ബന്ധിച്ച് മര്‍ദിക്കുകയായിരുന്നു.

ഇവിടെ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ കല്ലേറും നടത്തി. വിദ്യാര്‍ഥികളുടെ കുര്‍ത്ത വലിച്ചുകീറുകയും സൈക്കിളുകള്‍ നശിപ്പിക്കുകയും ചെയ്തു.

സംഭവസ്ഥലത്ത് പൊലിസെത്തുകയും വിദ്യാര്‍ഥികള്‍ക്ക് വൈദ്യസഹായം ലഭ്യമാക്കിയതായും ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.