2019 October 22 Tuesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

മദ്രാസ് ഐ.ഐ.ടി പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസ്, മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം 2020 ജനുവരിയില്‍ എക്‌സിക്യുട്ടീവുകള്‍ക്കായി തുടങ്ങുന്ന എം.ബി.എ പ്രവേശനത്തിന് അപേക്ഷിക്കാം.

30കോഴ്‌സുള്ള പ്രോഗ്രാമിന് ഒന്നിടവിട്ട ആഴ്ചകളിലായിട്ടാണ് ക്ലാസ് നടക്കുക. എക്‌സ്പീരിയന്‍ഷ്യല്‍, ഇന്റര്‍ഗ്രേറ്റഡ് കോഴ്‌സുകളും പ്രൊജക്ടുകളും ഉള്‍പ്പെടുന്നതാണ് പാഠ്യപദ്ധതി. 60ശതമാനത്തില്‍ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. മൂന്നുവര്‍ഷത്തെ വ്യാവസായിക പരിചയം വേണം. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

സ്‌പോണ്‍സേഡ് വിഭാഗത്തിലും ഏതാനും സീറ്റുകളുണ്ട്. http://doms.iitm.ac.in/emba വഴി ഒക്ടോബര്‍ 21വരെ അപേക്ഷിക്കാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.