2019 August 21 Wednesday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

ആധാറില്ലാതെ ആദായനികുതി അടക്കാമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ ആധാര്‍ നിര്‍ബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി. ആധാറില്ലാതെ റിട്ടേൺ സമർപ്പിക്കാൻ ഹരജിക്കാരിക്കു മദ്രാസ് ഹൈക്കോടതി അനുമതി നൽകി. ചെന്നൈ സ്വദേശിയായ പ്രീതി മോഹന്റെ ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നുള്ള കോടതി വിധി.

ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ പാനും ആധാറും ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവ്. ഇതുള്‍പ്പെടെ ആധാറുമായി ബന്ധപ്പെട്ട ഹരജികള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മദ്രാസ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം.

ആദായ നികുതി അടയ്ക്കാന്‍ ആധാര്‍ നിര്‍ബന്ധമാക്കിയ ഉത്തരവില്‍ സുപ്രിം കോടതി ഇളവ് അനുവദിച്ചിരുന്നു. 139 എഎ വകുപ്പു പ്രകാരമാണ് കോടതി ഇളവ് അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രീതി ഹൈക്കോടതിയെ സമീപിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.