2017 August 17 Thursday
അധ്വാനം പ്രശസ്തിയുടെ പിതാവാണ്
യുറിപ്പിടിസ്‌

കൈനോട്ടക്കാരെയും ജോത്സ്യന്മാരെയും വച്ച് ആശുപത്രികളില്‍ പുതിയ ഒ.പി തുടങ്ങാന്‍ മധ്യപ്രദേശ്

വിശ്വസിച്ചാലും ഇല്ലെങ്കിലും!, കൈനോട്ടക്കാരെയും വാസ്തുവിദഗ്ധരെയും വച്ച് പുതിയ ഒ.പി തുടങ്ങാന്‍ പദ്ധതിയൊരുക്കിയിരിക്കുകയാണ് മധ്യപ്രദേശ് സര്‍ക്കാര്‍. സംശയിക്കേണ്ട, രോഗികളെ ചികിത്സിക്കാന്‍ തന്നെയാണ്.

ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ സെപ്തംബറില്‍ ഇതു തുടങ്ങുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജോത്സ്യന്മാര്‍, വാസ്തു വിദഗ്ധര്‍, കൈനോട്ടക്കാര്‍, വേദിക് കര്‍മകാന്ത വിദഗ്ധര്‍ തുടങ്ങിയവരെ വച്ച് ചികിത്സ ആരംഭിക്കാനാണ് പദ്ധതി. ആഴ്ചയില്‍ രണ്ടുപ്രാവശ്യം മൂന്നു മുതല്‍ നാലു മണിക്കൂര്‍ വരെയായിരിക്കും ചികിത്സ.

ജാതകം കൊണ്ടുവന്നവര്‍ക്കാണ് ചികിത്സ ലഭിക്കുക. ജാതകം കൊണ്ടുവരാത്തവര്‍ക്ക് പ്രശ്‌ന കുണ്ടലി ഉപയോഗിച്ച് ചികിത്സ നല്‍കും.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.