2018 May 11 Friday

ഇങ്ങനെയുണ്ടോ ക്രൂരത?: അറ്റുപോയ കാല്‍ ‘തലയണ’യായി വച്ചു കൊടുത്തു- വീണ്ടും ‘ദുരന്ത’മാവർത്തിച്ച് യു.പി

ഉത്തർപ്രദേശിലെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം

ഝാന്‍സി: അപകടത്തില്‍ അറ്റുപോയ കാല്‍ തലയ്ക്ക് താങ്ങായി വച്ച് മെഡിക്കല്‍ കോളജ് ആശുപത്രി ഡോക്ടര്‍മാര്‍. ഉത്തർദേശിലെ ഝാന്‍സി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മനുഷ്യത്വം മരവിച്ച കാഴ്ച.

വാഹനാപകടത്തില്‍പ്പെട്ട് പരുക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ അറ്റുപോയ കാല്‍ തലയ്ക്കു കീഴെ വച്ചുകൊടുക്കുകയായിരുന്നു. പരുക്കേറ്റയാള്‍ ബോധത്തോടെ തന്നെ സ്ട്രച്ചറില്‍ കിടക്കുന്നമ്പോഴാണ് സംഭവം. ഇയാള്‍ തിരിഞ്ഞും മറിഞ്ഞും നോക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനമാണ് യു.പി. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലമായ ഗൊരഘ്പുരിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് അറുപതിലേറെ കുട്ടികള്‍ മരിച്ചിരുന്നു.

 


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.