2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മധുവിന്റെ കൊലപാതകത്തില്‍ വര്‍ഗീയത കലര്‍ത്തി സേവാഗിന്റെ ട്വീറ്റ്

ന്യൂഡല്‍ഹി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റു മരിച്ച യുവാവ് മധു മരിച്ച സംഭവത്തില്‍ ക്രിക്കറ്റ് താരം സേവാഗിന്റെ ട്വീറ്റ് വിവാദമാവുന്നു. കൊലപാതകത്തിനെതിരേ ടിറ്ററിലാണ് താരം പ്രതികരിച്ചത്. മധുവിനെ കൊന്നത് മുസ്‌ലിംകള്‍ ചേര്‍ന്നാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലായിരുന്നു ട്വീറ്റ്.

” ഒരു കിലോ അരി കട്ടതിന് ഉബൈദ്, ഹുസൈന്‍, അബ്ദുല്‍ കരീം എന്നിവരടങ്ങുന്ന ആള്‍ക്കൂട്ടം പാവം ആദിവാസി യുവാവിനെ മര്‍ദ്ദിച്ചു കൊന്നു. ഇത് പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണെന്നും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടും ഒരു മാറ്റവും കാണത്തതില്‍ ലജ്ജിക്കുന്നുവെന്നുമാണ് സേവാഗിന്റെ ട്വീറ്റ്.

എന്നാല്‍, ട്വീറ്റില്‍ മുസ്‌ലിംകളായ പ്രതികളുടെ മാത്രം പേരുകള്‍ പരാമര്‍ശിച്ചതില്‍ പ്രതിഷേധവുമായി ചിലര്‍ രംഗത്തെത്തുകയായിരുന്നു. മധുവിന്റെ കൊലപാതകം സേവാഗ് വര്‍ഗീയവത്കരിക്കുകയായിരുന്നുവെന്നാണ് ട്വീറ്റിനുള്ള മറുപടിയില്‍ ചിലര്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.