2019 July 15 Monday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

മദീനയിൽ മസ്ജിദുന്നബയിൽ സ്ത്രീകളുടെ സന്ദർശന സമയത്തിൽ മാറ്റം വരുത്തി 

  • റൗദയിൽ സ്ത്രീകൾക്ക് കൂടുതൽ സമയം ലഭിക്കും 
മദീന: മദീനയിലെ പ്രവാചക പള്ളിയിൽ വനിതകളുടെ സന്ദർശന സമയത്തിൽ ഇന്നലെ മുതൽ മാറ്റം വരുത്തി. മദീന ഹറം കാര്യാലയമാണ് സ്ത്രീകളുടെ സന്ദർശന സമയത്തിൽ വരുത്തിയതായി  അറിയിച്ചത്. പുതിയ സമയക്രമത്തിൽ നേരത്തെയുള്ളതിനേക്കാൾ കൂടുതൽ സമയം സ്ത്രീകൾക്ക് റൗദയിൽ നമസ്‌കാരത്തിനും സന്ദർശനത്തിനും ലഭിക്കും. പുതിയ സമയ ക്രമീകരണം ഞായറാഴ്ച മുതൽ നിലവിൽ വന്നു. 
 
രാവിലെ സൂര്യോദയം മുതൽ ദുഹർ നമസ്‌കാരത്തിന്റെ ഒരു മണിക്കൂർ മുമ്പ് വരെയും രാത്രി ഇശാ നമസ്‌കാരാനന്തരം ഫജർ നമസ്‌കാരത്തിന്റെ ഒരു മണിക്കൂർ മുൻപ് വരെയും ദീർഘിച്ച സമയം സ്ത്രീകൾക്ക് ഇനി മുതൽ റൗദയിൽ കഴിയാം.  സ്ത്രീ സന്ദർശകരുടെ ആധിക്യം കണക്കിലെടുത്താണ് സമയക്രമത്തിൽ മാറ്റം വരുത്തിയതെന്നും ഹറം കാര്യാലയം വ്യക്തമാക്കി.  
 
നേരത്തെ, മുമ്പ് സുബ്ഹി  നിസ്കാരത്തിനും ഉച്ചക്കും രാത്രി നിസ്സ്കാരത്തിന് ശേഷവും ഏതാനും മണിക്കൂറുകള്‍ മാത്രമാണ് സ്ത്രീകൾക്ക് റൗദയിൽ സമയം അനുവദിച്ചിരുന്നത്. കുറഞ്ഞ സമയം മാത്രമായതിനാൽ ഈ സമയങ്ങളില്‍ സ്ത്രീകളുടെ കടുത്ത തിരക്കും അനുഭവപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് പുതിയ സമയക്രമീകരണം നടത്താൻ ഹറം കാര്യാലയ അധികൃതർ തീരുമാനിച്ചത്. 
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.