2020 August 13 Thursday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മദീന കെഎംസിസി ആദ്യ ചാർട്ടേഡ് വിമാനം കൊച്ചിയിലെത്തി

 
     മദീന: മദീന കെ എം സി സി യുടെ നേതൃത്വത്തിൽ മദീനയിൽ നിന്നും ചാർട്ടേഡ് ചെയ്ത ആദ്യ വിമാനം കൊച്ചിയിലെത്തി.  മദീന അന്താരാഷ്ട്ര വിമാനത്തിൽ നിന്നും കുട്ടികളടക്കമുള്ള  255 യാത്രക്കാരുമായി പുറപ്പെട്ട വിമാനം ഇന്ത്യൻ സമയം 2 മണിയോടെയാണ് കൊച്ചി വിമാനതാവളത്തിൽ ലാൻഡ് ചെയ്തത്. കൊവിഡ് രോഗ പാശ്ചാതലത്തിൽ പ്രവാചകനഗരിയായ മദീനയിൽ നിന്ന് ആദ്യമായാണ് ഒരു ചാർട്ടേഡ് വിമാനം പുറപ്പെടുന്നത്.
 
      രാജ്യത്തെ റിയാദ്, ദമാം, ജിദ്ദ എന്നീ വിമാനത്താവളങ്ങളിൽ നിന്ന് മാത്രമാണ് ഇത് വരെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യയിലേക്ക് അനുമതി ലഭിച്ചിരുന്നുള്ളു. മദീനയിൽ നിന്ന് ആദ്യമായാണ് ഒരു വിമാനം നേരിട്ട് ഇന്ത്യയിലെത്തുന്നത്. മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടേറെ പ്രവാസികൾക്കിത് വളരെയേറെ സഹായകരമായി. പ്രായമേറിയവർ,  ഗർഭിണികൾ, കുട്ടികൾ,  സുഖമില്ലാത്തവർ, ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോവാൻ കഴിയാത്തവർ എന്നിവരുൾപ്പെടെ 250ളം പ്രവാസികൾക്ക് മദീനയിൽ നിന്ന് നേരിട്ട് കൊച്ചിയിലേക്കുള്ള ഈ വിമാന സർവ്വീസ് വളരെ അനുഗ്രമായി.
 
      കെ എം സി സി നേതാക്കളായ സൈത് മൂന്നിയൂർ, ഗഫൂർ പട്ടാമ്പി, ശരീഫ് കാസർകോട്, ഹംസ പെരിമ്പലം, ഫസലുറഹ്മാൻ, നഫ്സൽ മാസ്റ്റർ, ഓ കെ റഫീക്ക്, സെക്കീർ ബാബു, മഹബൂബ്, അഹമ്മദ് മുനമ്പം, ഷാനവാസ് ചോക്കാട്, നവാസ് നേര്യമംഗലം, മുജീബ് കോതമംഗലം അഷറഫ് അഴിഞ്ഞിലം, അഷറഫ് ഒമാനൂർ, ഫൈസൽ വെളിമുക്ക്, സെമീഹ മഹബൂബ്, ഷെമീറ നഫ്സൽ, എന്നിവർ മദീന വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകി.
 

ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.