2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജോലിയില്‍ തുടരണോ?. എങ്കില്‍ ഒരാളെയെങ്കിലും വന്ധ്യംകരണത്തിനെത്തിക്കു; മുന്നറിയിപ്പുമായി കമല്‍നാഥ് സര്‍ക്കാര്‍

ഭോപ്പാല്‍:ജോലിയില്‍ തുടരണമെങ്കില്‍ ഒരാളെയെങ്കിലും നിര്‍ബന്ധമായും  വന്ധ്യംകരണത്തിന് കൊണ്ടുവരണമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മധ്യപ്രദേശ് കമല്‍നാഥ് സര്‍ക്കാരിന്റെ ഉത്തരവ്. മാര്‍ച്ച് അവസാനമാകുമ്പോഴേക്ക് ഓരോ പുരുഷ ആരോഗ്യപ്രവര്‍ത്തകനും ഒരു പുരുഷനെയെങ്കിലും വന്ധ്യംകരണത്തിനായി എത്തിച്ചില്ലെങ്കില്‍ വിരമിക്കലിന് തയ്യാറാകണമെന്ന് സര്‍ക്കാര്‍ താക്കീത് നല്‍കി.

കുടുംബാസൂത്രണ പരിപാടിയില്‍ പുരുഷപങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ഫെബ്രുവരി 11ന് മധ്യപ്രദേശ് നാഷനല്‍ ഹെല്‍ത്ത് മിഷന്‍ ഒരു വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് വന്ധ്യംകരണത്തിന് വിധേയരാകുന്ന പുരുഷന്മാരുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതിനാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ എത്തിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.

കുടുംബാസൂത്രണ പദ്ധതി പ്രകാരം അഞ്ച് മുതല്‍ 10 വരെ പുരുഷന്മാരുടെ വന്ധ്യംകരണം ഉറപ്പുവരുത്തേണ്ടത് ഓരോ ആരോഗ്യപ്രവര്‍ത്തകന്റെയും ഉത്തരവാദിത്വമാണ്.ഇതിനായി നിശ്ചിത ടാര്‍ഗെറ്റും ഇവര്‍ക്ക് നല്‍കിയിട്ടുണ്ട്.

ഇതുപ്രകാരം 2019-20 കാലയളവില്‍ ഒരാളെ പോലും വന്ധ്യംകരണത്തിന് വിധേയരാക്കാന്‍ സാധിക്കാത്തവരുടെ ഒരുമാസത്തെ ശമ്പളം പിടിച്ചുവെക്കുമെന്നും അല്ലെങ്കില്‍ നിര്‍ബന്ധിത വിരമിക്കലിന് തയ്യാറെടുത്തുകൊള്ളാനുമാണ് എന്‍എച്ച്എം ഡയറക്ടര്‍ പുറത്തിറക്കിയിരിക്കുന്ന ഉത്തരവില്‍ പറയുന്നത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.