2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി എന്‍.ഡി.എ സ്ഥാനാര്‍ഥി വെങ്കയ്യ നായിഡു തെരഞ്ഞെടുക്കപ്പെട്ടു. 13ാമത് ഉപരാഷ്ട്രപതിയായാണ് ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.

771 വോട്ടുകളില്‍ 516 വോട്ട് നേടിയാണ് വെങ്കയ്യനായിഡു ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ സ്ഥാനാര്‍ഥിയായ ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകള്‍ നേടാന്‍ മാത്രമേ കഴിഞ്ഞുള്ളൂ. 11 വോട്ടുകള്‍ അസാധുവായി.

പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് രാവിലെ 10നാണ് ആരംഭിച്ചത്. 785 എം.പിമാരില്‍ 771 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. 14 പേര്‍ വോട്ട് രേഖപ്പെടുത്തിയില്ല.

മുസ്‌ലിം ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടിക്കും പി.വി അബ്ദുള്‍ വഹാബിനും വോട്ട് ചെയ്യാനായില്ല. വിമാനം വൈകിയതിനെ തുടര്‍ന്നാണ് ഇവര്‍ പാര്‍ലെന്റിലെത്താന്‍ വൈകിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.