2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

ജെയ്ഷ് ഭീകരരില്‍ നിന്ന് യു.എസ് നിര്‍മിത റൈഫിള്‍ കണ്ടെത്തി: പാക് ബന്ധത്തിന് തെളിവെന്ന് സൈന്യം

 

ന്യൂഡല്‍ഹി: ജയ്‌ഷേ ഭീകരരില്‍ നിന്ന് പാക് സൈന്യം ഉപയോഗിക്കുന്ന യു.എസ് നിര്‍മിത റൈഫിള്‍ കണ്ടെത്തിയെന്ന് സൈന്യം. ജമ്മു കശ്മീരിലെ ബദ്ഗാമില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നാണ് റൈഫില്‍ കണ്ടെത്താനായത്.

ഏറ്റുമുട്ടലില്‍ പാകിസ്താന്‍ സ്വദേശി എന്ന് സംശയിക്കുന്ന ജെയ്ഷ് ഇ മുഹമ്മദ് ഭീകരന്‍ കൊല്ലപ്പെട്ടതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

അത്യാധുനിക എം 4 കാര്‍ബൈന്‍ തോക്കാണ് സൈന്യം കണ്ടെടുത്തത്. 2018 ഒക്ടോബറില്‍ കശ്മീരിലെ ട്രാലില്‍ കൊല്ലപ്പെട്ട മസൂദ് അസറിന്റെ ബന്ധുവായ ഉസ്മാന്‍ ഹൈദറില്‍ നിന്നും ഇതേ തോക്ക് കണ്ടെത്തിയിരുന്നു.

ഫെബ്രുവരി 14നുണ്ടായ പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം നടത്തിയ തെരച്ചിലിലാണ് റൈഫിള്‍ കണ്ടെത്തിയത്. ഇതിനിടെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം അറിയിച്ചു.

ജെയ്ഷ് ഇ മുഹമ്മദ് ഭീകരര്‍ക്ക് പാകിസ്താന്‍ സൈനവുമായും സ്‌പെഷ്യല്‍ ഫോഴ്‌സുമായുമുള്ള ബന്ധത്തിന്റെ തെളിവാണ് കണ്ടെത്തിയ അമേരിക്കന്‍ നിര്‍മിത ആയുധങ്ങളെന്ന് സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.