2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

2019ലെ അവസാന ചന്ദ്രഗ്രഹണം ഇന്ന്

നഗ്‌നനേത്രങ്ങള്‍കൊണ്ട് സുരക്ഷിതമായി ദര്‍ശിക്കാന്‍ സാധിക്കുന്നതാണ് ചന്ദ്രഗ്രഹണം

ന്യുഡല്‍ഹി: ഈ വര്‍ഷത്തെ അവസാനത്തെ ചന്ദ്രഗ്രഹണം ഇന്ന് നടക്കും. ഇന്ത്യയില്‍ ഭാഗികമായി മാത്രമേ ഗ്രഹണം കാണാന്‍ പറ്റുകയുള്ളു. ഇന്ത്യയ്ക്ക് പുറമേ തെക്കേ അമേരിക്ക, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഒസ്‌ട്രേലിയ എന്നിവിടങ്ങളിലും ദൃശ്യമാവും.

രാത്രി 12.13 മുതലാണ് ഇന്ത്യക്കാര്‍ക്ക് ഗ്രഹണം കാണാന്‍ സാധിക്കുക. 1.31 വരെ കാത്തിരുന്നാല്‍ ചന്ദ്രന്‍ ഭാഗികമായി ഗ്രഹണത്തിന്റെ പിടിയിലാകുന്നത് കാണാന്‍ സാധിക്കും. ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പുറത്തുവരുന്നത് ബുധനാഴ്ച പുലര്‍ച്ചെ 5.47 നാകും.

പൂര്‍ണചന്ദ്രഗ്രഹണം അവസാനമായി 2019 ജനുവരി 21നാണ് നടന്നത്. ഇനി 2021 മെയ് 26 നാണ് അടുത്ത പൂര്‍ണചന്ദ്രഗ്രഹണം ദ്യശ്യമാവുക. നഗ്‌നനേത്രങ്ങള്‍കൊണ്ട് സുരക്ഷിതമായി ദര്‍ശിക്കാന്‍ സാധിക്കുന്നതാണ് ചന്ദ്രഗ്രഹണം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News