2020 July 12 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ലക്‌നൗവില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് നല്‍കിയത് പള്ളികളുടെ പേരുകള്‍

  • വര്‍ഗീയ വാദം വളര്‍ത്തുകയാണ് യോഗി ഗവണ്‍മെന്റെന്ന് പ്രതിപക്ഷം

 

ലകനൗ: ഉത്തര്‍ പ്രദേശിലെ ലക്‌നൗവില്‍ കൊവിഡ് ഹോട്ട്‌സ്‌പോട്ടുകള്‍ക്ക് പള്ളികളുടെ പേരുകള്‍ നല്‍കിയതില്‍ വ്യാപക പ്രതിഷേധം. ലക്‌നൗവിലെ 18 ഹോട്ട്‌സ്‌പോട്ടുകളില്‍ എട്ടിനും നല്‍കിയിരിക്കുന്നത് പ്രദേശത്തെ പള്ളികളുടെ പേരുകളാണ്. ഈ മഹാമാരിക്കാലത്തും മതത്തിന്റെ പേരില്‍ സ്പര്‍ദ്ധയുണ്ടാക്കാനാണ് യോഗിയുടെ ഭരണകൂടം ശ്രമിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്ത്.

‘ഓരോ ഭരണകൂടവും ഇപ്പോള്‍ രാജ്യത്തെ ബാധിച്ചിരിക്കുന്ന മഹാമാരിയെ ചെറുക്കാനുള്ള വഴിയാണ് അന്വേഷിക്കേണ്ടത്. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാനാണ് യോഗി ഭരണകൂടത്തിന് താല്‍പര്യം. അതുകൊണ്ടാണ് ഒരു സമുദായത്തിനെ പ്രതി ചേര്‍ത്ത് അവരെ ചൂഷണം ചെയ്യാന്‍ യോഗി കിണഞ്ഞു ശ്രമിക്കുന്നതെന്ന്’ യു.പിയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അജയ് കുമാര്‍ ലാലു മാധ്യമങ്ങളോട് പറഞ്ഞു.

ഹോട്ട്‌സ്‌പോട്ട് വര്‍ഗീകരണം ഇങ്ങനെ;
ലക്‌നൗ സദര്‍ ബസാറിനെ ‘മസ്ജിദ് അലി ജാനും പരിസര പ്രദേശവും‘ വസീര്‍ഗഞ്ചിനെ ‘മുഹമ്മദിയ്യ മസ്ജിദും പരിസര പ്രദേശവും‘ ത്രിവേണി നഗറിനെ ‘ നാസര്‍ ബാഗ് മസ്ജിദും പരിസര പ്രദേശങ്ങളും എന്നിങ്ങനെയാണ് ഹോട്ട്‌സ്‌പോട്ടുകളുടെ പേരുകള്‍ ലിസ്റ്റുകളില്‍ ചേര്‍ത്തിരിക്കുന്നത്.

സാഹചര്യം വളരെ ദയനീയമായിരിക്കുന്ന ഈ അവസരത്തില്‍ നാം മതങ്ങളെ ചേര്‍ത്ത് വര്‍ഗീയത സൃഷ്ടിക്കരുത്. സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാവുകയാണ് ചെയ്യുകയെന്ന് സമാജ് വാദി നേതാവ് ജൂഹി സിങും പ്രതികരിച്ചു.

എന്നാല്‍ നാമകരണം ചെയ്യുന്നതിലൂടെ ഒരു പ്രത്യേക വിഭാഗത്തിനെയും ഉദ്ദേശിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.ലക്‌നൗവില്‍ ഇതുവരെ 214 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.