2020 July 11 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

എല്‍.ജെ.പി ലോക്‌സഭാംഗം രാംചന്ദ്ര പാസ്വാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ലോക്ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) യുടെ ലോക്‌സഭാംഗം രാംചന്ദ്ര പാസ്വാന്‍ അന്തരിച്ചു. 57 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്ന് ഉച്ചതിരിഞ്ഞ് ഡല്‍ഹിയിലെ റാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബിഹാറിലെ സമസ്തിപൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എം.പിയായിരുന്നു.

ഇതു നാലാംതവണയാണ് രാചന്ദ്ര പാസ്വാന്‍ ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. 1999 മുതല്‍ തുടര്‍ച്ചയായി വിജയിച്ചുവന്ന ഇദ്ദേഹം, ഉക്കുറി രണ്ടരലക്ഷത്തോളം ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസിന്റെ അശോക് കുമാറിനെ പരാജയപ്പെടുത്തിയത്.

LJP MP Ram Chandra Paswan, Union Minister Ram Vilas Paswan’s brother, passes away in Delhi


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.