2019 March 19 Tuesday
നല്ല ഹൃദയം സ്വര്‍ണത്തേക്കാള്‍ വിലപിടിപ്പുള്ളതാണ് – ഷേക് സ്പിയര്‍

ബാഴ്‌സയും ലിവര്‍പൂളും ക്വാര്‍ട്ടറില്‍

 

മ്യൂണിക്ക്: ബാഴ്‌സലോണയും ലിവര്‍പൂളും ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടറില്‍. ഒളിംപിക് ലയോണിനെ ഇരുപാദങ്ങളിലുമായി ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ബാഴ്‌സ തകര്‍ത്തപ്പോള്‍, മുന്‍ ചാംപ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തിയാണ് ലിവര്‍പൂള്‍ അവസാന എട്ടില്‍ സ്ഥാനം ഉറപ്പിച്ചത്.

ലിവര്‍പൂളിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ മത്സരം ഗോള്‍രഹിത സമനിലയായിരുന്നു. പക്ഷേ രണ്ടാം പാദത്തില്‍ ബയേണ്‍ മ്യൂണിക്കിനെ അവരുടെ ഗ്രൗണ്ടില്‍ വച്ച് ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ തകര്‍ത്തത്. സാദിയോ മാനേ രണ്ടുഗോളടിച്ചപ്പോള്‍ വാന്‍ഡെക് ഒരുതവണ ലക്ഷ്യം കണ്ടു.
26ാം മിനിറ്റില്‍ വാന്‍ ഡെക് നല്‍കിയ പാസ് സ്വീകരിച്ച മാനെ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിനെ കബളിപ്പിച്ച് പന്ത് വലയിലെത്തിച്ചു 1- 0. 39ാം മിനിറ്റില്‍ സെല്‍ഫ് ഗോളിന്റെ രൂപത്തില്‍ ബയറണ്‍ ലിവര്‍പൂളിനെ ഒപ്പം പിടിച്ചു. ഗ്‌നാബിറയുടെ ഷോട്ട് മാറ്റിപ്പിന്റെ കാലില്‍ തട്ടി ലിവര്‍പൂളിന്റെ വലയിലേക്ക് 1- 1. രണ്ടാം പകുതി തുടങ്ങി വൈകാതെ കോര്‍ണര്‍ കിക്ക് ഹെഡ് ചെയ്ത് വാന്‍ഡെക് ലിവല്‍പൂളിന് ലീഡ് നല്‍കി. 2- 1. 83ാം മിനിറ്റില്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ് നല്‍കിയ ഉജ്വല ക്രോസിന് മാനേയുടെ ഹെഡ് ചെയ്തതോടെ ലിവര്‍പൂള്‍ ക്വര്‍ട്ടര്‍ ഉറപ്പിച്ചു 3- 1.

ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ലയോണിനെ കറ്റാലന്‍ സംഘം തകര്‍ത്തത്. ഫോം വീണ്ടെടുത്ത സൂപ്പര്‍ താരം ലയണല്‍ മെസ്സി രണ്ടുഗോളുകള്‍ സ്‌കോര്‍ ചെയ്തു. കുട്ടീഞ്ഞോ, ജെറാള്‍ഡ് പിക്വ, ഉസ്മാന്‍ ഡെംബാല എന്നിവരും സ്‌കോര്‍ ചെയ്തു. ലൂക്കാസ് തൊസാര്‍ട്ട് ആണ് ലയോണിന്റെ ആശ്വാസ ഗോള്‍ നേടിയത്.

മുഹമ്മദ് സലാഹിന്റെ ക്രോസ് മനോഹരമായി ഹെഡ് ചെയ്തു വലയിലാക്കുന്ന ലിവര്‍ പൂള്‍ താരം സാഡിയോ മാനെ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.