2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

ഇരട്ട ഗോളുമായി സലാഹ്; ലിവര്‍പൂളിന് തുടര്‍ച്ചയായ മൂന്നാം ജയം

 

ലണ്ടന്‍: സൂപ്പര്‍ താരം മുഹമ്മദ് സലഹിന്റെ ഇരട്ട ഗോളിന്റെ ബലത്തില്‍ ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിന് തുടര്‍ച്ചയായ മൂന്നാം ജയം. ഇന്നലെ രാത്രി നടന്ന ആവേശകരമായ മല്‍സരത്തില്‍ വമ്പന്‍മാരായ ആഴ്‌സണലിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. മൂന്ന് കളികളില്‍ മൂന്നും ജയിച്ച ലിവര്‍പൂള്‍ ഇപ്പോള്‍ ഒന്‍പത് പോയിന്റുമായാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. രണ്ടാം സ്ഥാനത്തുള്ള ആഴ്‌സണലിനേക്കാള്‍ മൂന്ന് പോയിന്റിന്റെ ലീഡുണ്ട് അവര്‍ക്ക്.

നാല്‍പത്തിയൊന്നാം മിനിറ്റില്‍ ജോയല്‍ മാറ്റിപിന്റെ ഹെഡ്ഡറിലൂടെയാണ് ലിവര്‍പൂള്‍ ആദ്യം മുന്നിലെത്തിയത്. ഇതിന് ശേഷമായിരുന്നു രണ്ടുതവണ ആഴ്‌സണലിന്റെ വലചലിപ്പിച്ച് ലിവര്‍പൂളിനെ സലാഹ് മുന്നിലെത്തിച്ചത്. 49, 58 മിനിറ്റുകളിലായിരുന്നു സലാഹിന്റെ ഗോളുകള്‍. പെനാല്‍റ്റിയില്‍ നിന്നായിരുന്നു ആദ്യഗോള്‍. ആഴ്‌സണല്‍ താരം ഡേവിഡ് ലൂയിസ് സലാഹിന്റെ ഷര്‍ട്ടില്‍ പിടിച്ചു വലിച്ചതിനാണ് റഫറി പെനാല്‍റ്റി വിധിച്ചത്. പെനാല്‍റ്റിയെടുത്ത സലാഹിന് പിഴച്ചില്ല. തുടര്‍ന്ന്് 59ാം മിനിറ്റില്‍ ലൂയിസ് വരുത്തിയ മറ്റൊരു പിഴവിലൂടെ സലാഹ് തന്റെ രണ്ടാം ഗോളും നേടി. ടോറേര 84ാം മിനിറ്റില്‍ ആഴ്‌സണലിന്റെ ആശ്വാസ ഗോള്‍ നേടി.

ആഴ്‌സണലിന്റെ ഈ സീസണിലെ ആദ്യ പ്രീമിയര്‍ ലീഗ് തോല്‍വിയാണിത്. ആന്‍ഫീല്‍ഡില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയും. ലിവര്‍പൂളാവട്ടെ പ്രീമിയര്‍ ലീഗില്‍ നേടുന്ന തുടര്‍ച്ചയായ പന്ത്രണ്ടാം ജയവും.

Liverpool 3-1 Arsenal. Mohamed Salah is the star of the show again


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News