2018 November 18 Sunday
ജീവിച്ചതല്ല ജീവിതം, നാം ഓര്‍മയില്‍ വയ്ക്കുന്നതാണ്, പറഞ്ഞു കേള്‍പ്പിക്കാന്‍ വേണ്ടി നാം ഓര്‍മ്മയില്‍ വയ്ക്കുന്നതാണു ജീവിതം

മദ്യനയത്തിനെതിരേ വേങ്ങര വിധിയെഴുതും: ഹൈദരലി ശിഹാബ് തങ്ങള്‍

വേങ്ങര: കേരളത്തിലെ കുടുംബങ്ങളെ തകര്‍ച്ചയിലേക്കു നയിക്കുന്നതാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയമെന്നു മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. കേരളം ഒന്നടങ്കം മദ്യനയത്തിനെതിരേ പ്രതിഷേധിക്കുകയാണെന്നും ഇതിന്റെ പ്രതികരണം വേങ്ങര ഉപതെരഞ്ഞെടുപ്പിലും പ്രകടമാകുമെന്നും തങ്ങള്‍ പറഞ്ഞു.
വേങ്ങര പഞ്ചായത്തിലെ കണ്ണാട്ടിപ്പടിയില്‍ യു.ഡി.എഫ് കുടുംബയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പ് സമയത്തു നല്‍കിയ വാഗ്ദാനം പാലിക്കാന്‍ കഴിയാത്ത സര്‍ക്കാരാണ് കേന്ദ്രത്തിലും കേരളത്തിലും അധികാരത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍, മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സംസാരിച്ചു.
അതേസമയം, യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന് വോട്ടഭ്യര്‍ഥിച്ചു പി.കെ കുഞ്ഞാലിക്കുട്ടി ഇന്നലെ എ.ആര്‍ നഗര്‍ പഞ്ചായത്തില്‍ പര്യടനം നടത്തി. ഇന്ന് ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ പര്യടനം നടത്തും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.