2019 February 18 Monday
എന്റെ കാലിന്റെ ഗതിനിയന്ത്രിക്കുന്നത് ഒരു വിളക്കാണ്. അത് എന്താണെന്നോ? അനുഭവദീപം! -പാട്രിക് ഹെന്റി

ലയണല്‍ മെസ്സി രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

  • കോപ്പ അമേരിക്ക ഫൈനലിലെ പരാജയത്തെതുടര്‍ന്നാണ് പടിയിറക്കം

ന്യൂജേഴ്‌സി: അര്‍ജന്റീനിയന്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സി വിരമിച്ചു. രാജ്യന്തര മല്‍സരങ്ങളില്‍ നിന്നാണ് മെസ്സി വിരമിക്കുന്നത്. കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരത്തില്‍ ചിലിയോടുള്ള തോല്‍വിയെ തുടര്‍ന്നാണ് വിരമിക്കല്‍ തീരുമാനം.
അഞ്ചു തവണ ലോകഫുട്‌ബോളറായിട്ടും ക്ലബ്ബ് കുപ്പായങ്ങളില്‍ ഇതിഹാസങ്ങള്‍ രചിച്ചപ്പോഴും മെസ്സിക്ക് അര്‍ജന്റീനിയന്‍ കുപ്പായത്തില്‍ ഒരു പ്രധാന ടൂര്‍ണമെന്റ് കിരീടം സമ്മാനിക്കാന്‍ കഴിഞ്ഞില്ല. ഇതിഹാസ താരങ്ങളുടെ പട്ടികയില്‍ മെസ്സിയുടെ പേര് ഉണ്ടെങ്കിലും അത് എല്ലാക്കാലത്തും ചോദ്യം ചെയ്യപ്പെട്ടു. ആ ചോദ്യം ഇനി ഉയരാതിരിക്കാന്‍ തീര്‍ച്ചയായും ഒരു കിരീടം ആവശ്യമായിരുന്നു. അതാണ് കോപ്പയില്‍ ചിലിയില്‍ തട്ടിവീണത്.
ഈ തീരുമാനം ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ആര്‍ജന്റീനിയന്‍ ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് മെസ്സി.

messi-sad-2706

ചിലിയുമായുള്ള മല്‍സരത്തില്‍ തോല്‍വിക്ക് ശേഷം നിരാശയോടെ മെസ്സി ഗ്രൗണ്ടില്‍


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.