2019 October 18 Friday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

@ 32; ഹാപ്പി ബെര്‍ത്ത് ഡേ മെസ്സി

സാവോപോളൊ: ആധുനിക ഫുഡ്‌ബോളിലെ ഇതിഹാസങ്ങളിലൊരാളായ ലയണല്‍ മെസ്സിക്ക് ഇന്ന് 32 തികഞ്ഞു. ബ്രസീലില്‍ ഇന്നു പുലര്‍ച്ചെ ഖത്തറിനെതിരേ നടന്ന മല്‍സരത്തില്‍ ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ടീമിനെ കോപ്പാ അമേരിക്കന്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടറിലെത്തുന്നതില്‍ പങ്കുവഹിച്ചത് സൂപ്പര്‍ താരത്തിന് പിറന്നാല്‍ സമ്മാനവുമായി.

ലയണല്‍ ആന്‍ഡ്രെസ് മെസ്സി എന്ന ലയണ്‍ മെസ്സി 1987 ജൂണ്‍ 24ന് അര്‍ജന്റിനയിലെ റൊസാരിയോയിലാണ് ജനിച്ചത്. പ്രഫഷണല്‍ തലത്തില്‍ കളിച്ചതിനു ശേഷം ഇതുവരെയും ബാഴ്‌സലോണയുടെ ജഴ്‌സിമാത്രമാണ് മെസ്സി അണിഞ്ഞത്. 22ാം വയസ്സില്‍ യൂറോപ്യന്‍ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍, ഫിഫ ലോക ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ എന്നീ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ബാലണ്‍ ഡിയോര്‍ ബഹുമതിയോടെ, അഞ്ചുതവണ നേടുന്ന ആദ്യ താരവുമായി.

മെസ്സിക്ക് പിറന്നാല്‍ ആശംസനേര്‍ന്ന് ബാഴ്‌സലോണ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളുള്‍പ്പെടെ പങ്കുവച്ച് ട്വിറ്ററില്‍ കുറിപ്പ് ഇട്ടിട്ടുണ്ട്.

Lionel Messi happy birthday following Copa America win

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.