2019 December 11 Wednesday
ഐക്യാഹ്വാനം ചെയ്ത് റിയാദിൽ ഗൾഫ് ഉച്ചകോടി

3500 പ്ലാസ്റ്റിക് ബോട്ടലുകളും മുളയും ചേര്‍ത്തു വെച്ച് അവരുണ്ടാക്കി ഒരു മനോഹര ശൗചാലയം

ഹാരാഷ്ട്രയിലെ ഒരു മലയോരഗ്രാമത്തിലെ സ്‌കൂളായിരുന്നു അത്. അരികുവല്‍ക്കരിപ്പെട്ട ഒരു പറ്റം വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഒരു കുഞ്ഞ് സ്‌കൂള്‍. മുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന അവിടെ പക്ഷെ വെള്ളം ഉള്‍പടെ പ്രാഥമികമായ ആവശ്യങ്ങള്‍ പോലും ലഭ്യമായിരുന്നില്ല.

വൈതര്‍ണ ഡാമിന് സമീപത്തുള്ള വൈതര്‍ണ ആശ്രമശാലയില്‍ 35 പെണ്‍കുട്ടികളും 234 ആണ്‍കുട്ടികളുമാണ് പഠിക്കുന്നത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ ശൗചാലയത്തിന്റെ കുറവ് ഇവരെ അലട്ടിയിരുന്നു. പ്രത്യേകിച്ച് പെണ്‍കുട്ടികളെ. 35കുട്ടികള്‍ മാത്രമായതിനാല്‍ അവര്‍ പ്രത്യേകം ശൗചാലയം അനുവദിച്ചിരുന്നില്ല. ആണ്‍ക്കുട്ടികളുടേത് ഉപയോഗിക്കാനും കഴിയില്ല. ഒടുവില്‍ അവരുടെ സഹാത്തിന് ഒരു എന്‍.ജി.ഒ അവരുടെ സഹായത്തിനെത്തി. അങ്ങിനെ 3500 പ്ലാസറ്റിക് കുപ്പികളും മുളയും ചേര്‍ത്തുവെച്ച മനോഹരമായ ഒരു ശൗചാലയം ഉണ്ടാക്കി. കുപ്പികളില്‍ കല്ലും മണ്ണും നിറച്ചു. ഉറപ്പിച്ചു നിര്‍ത്താന്‍ മുളയും.

പത്തുലക്ഷം പ്ലാസ്റ്റിക് ബോട്ടിലുകളാണ് ഓരോ മിനുട്ടിലും നമ്മുടെ രാജ്യത്ത് ഉപയോഗിക്കുന്നത്. അതും ഒറ്റത്തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്നവ. ഇത് എങ്ങിനെ നിയന്ത്രിക്കാം എന്നതാണ് പാരിസ്ഥിതിക പ്രവര്‍ത്തകരെ അലട്ടുന്ന പ്രധാനപ്രശ്‌നവും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News