2019 March 22 Friday
തന്റെ അനുഗ്രഹങ്ങള്‍ കൊണ്ട് ഞങ്ങളെ ധാരാളം വെള്ളം കുടിപ്പിക്കുകയും ഞങ്ങളുടെ ദോശങ്ങള്‍ കാരണം അതിനെ ഉപ്പു രുചിയുള്ളതാക്കുകയും ചെയ്യാത്ത അല്ലാഹുവിനാണ് സര്‍വസ്‌തോത്രങ്ങളും -മുഹമ്മദ് നബി(സ)

‘ഹൈ പ്രോട്ടീന്‍’ ഡയറ്റാണോ നിങ്ങളുടേത്, കരുതിയിരിക്കൂ കിഡ്‌നി വരെ അടിച്ചു പോയേക്കാം

പ്രോട്ടീന്‍ പ്രോട്ടീന്‍ പ്രോട്ടീന്‍ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഭക്ഷണകാര്യത്തില്‍ ആവര്‍ത്തിച്ചു പറയുന്ന വാക്കാണിത്. നമ്മുടെ ശരീരത്തിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടക്കാന്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടിയേ തീരു. എന്നാല്‍ അധികമായാല്‍ അമൃതും വിഷം എന്നാണല്ലോ. പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കൂടുതലായി കഴിക്കുന്നത് നമ്മുടെ കിഡ്‌നിയുടെ പ്രവര്‍ത്തനത്തെ വരെ ബാധിക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ആര്‍.ഡി.എ(recommended dietary allowance)
നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങളെ അളക്കുന്നത് ആര്‍.ഡി.എ അനുസരിച്ചാണ്. ഇതു പ്രകാരം ഒരു കിലോഗ്രാമിന് 0.8 ഗ്രാമാണ് ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍. അങ്ങനെ വരുമ്പോള്‍ 50-60 ഗ്രാം പ്രോട്ടീനാണ് ഒരു ദിവസം ശരീരത്തിന് ആവശ്യമായി വരുന്നത്. മുപ്പതു ഘ്രാമില്‍ കൂടുതല്‍ പ്രോട്ടീന്‍ ഒരു സമയം നമ്മുടെ ശരീരത്തിന് ദഹിപ്പിക്കാനും കഴിയില്ല. അതിനാല്‍ അധികമാവുന്ന പ്രോട്ടീന്‍ ഉപയോഗിക്കപ്പെടാതെ കിടക്കുന്നു.

എങ്ങിനെ കിഡ്‌നിയെ ബാധിക്കും

ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ് വൃക്ക(kidney). ശരീരത്തിലെ രക്തം,ആഹാരം, വെള്ളം തുടങ്ങിയവയില്‍ നിന്നും ആവശ്യമുള്ള പോഷകങ്ങള്‍ സ്വീകരിക്കുകയും മാലിന്യങ്ങളേയും ആവശ്യമില്ലാത്ത മറ്റ് വസ്തുക്കളേയും പുറത്ത് കളയുകയും ചെയ്ത് ശരീരം വൃത്തിയായി സൂക്ഷിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് വൃക്കകളാണ്.

അമിതമായ പ്രോട്ടീന്‍ നമ്മുടെ ശരീരത്തില്‍ എത്തുന്നതോടു കൂടി വൃക്കക്ക് പണി കൂടുന്നു. ഇത് ക്രമേണ വൃക്കകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ശരീരത്തിലെ മാലിന്യങ്ങളെ പൂര്‍ണമായും പിന്തള്ളാന്‍ കഴിയാത്ത അവസ്ഥ വരുന്നു.

അമിതമായ പ്രോട്ടീനടങ്ങിയ ഭക്ഷശണം കഴിക്കുക എന്ന് പറയുമ്പോള്‍ നമ്മുടെ ശരീരത്തില്‍ എത്തേണ്ട കാര്‍ബോഹൈഡ്രേറ്റിന്റെയും മറ്റും അളവ് കുറയുന്നു. കീറ്റോ, അറ്റകിന്‍സ് തുടങ്ങി ഹൈ പ്രോട്ടീന്‍ ഡയറ്റുകള്‍ ശീലമാക്കുന്നവര്‍ക്ക് ഈ പ്രശ്‌നം ഉണ്ടാവും. ഇത് മൂഡ് സ്വിങ്‌സ്, ദന്തരോഗങ്ങള്‍, അമിത വണ്ണം, ക്ഷീണം തുടങ്ങി പല പ്രശ്‌നങ്ങള്‍ക്കും കാരണമാവുന്നു.

ഡോക്ടറോട് ചോദിക്കൂ…
ഹൈ പ്രോട്ടീന്‍ അടങ്ങിയ ഡയറ്റുകള്‍ സ്വീകരിക്കുന്നതിനു മുന്‍പ് ഒരു തവണ ഡോക്ടറോട് അഭിപ്രായം തേടുന്നത് നല്ലതാണ്. സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട എന്നാണല്ലോ.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.