2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

നവജാത ശിശുവിനെ മരിച്ചെന്നു പറഞ്ഞ മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദുചെയ്തു

ന്യൂഡല്‍ഹി: നവജാത ശിശുവിനെ മരിച്ചുവെന്ന് തെറ്റായി പ്രഖ്യാപിച്ച ഡല്‍ഹിയിലെ മാക്‌സ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കി. ആശുപത്രിക്ക് പുതിയ രോഗികളെ ചികിത്സിക്കാനാവില്ല. നവജാത ശിശുവിന്റെ മരണം തെറ്റായി പ്രഖ്യാപിച്ചത് അംഗീകരിക്കാനാവില്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയ്ന്‍ പറഞ്ഞു.

ബുധനാഴ്ചയാണ് സംഭവം നടന്നത്. ജീവന്റെ തുടിപ്പുണ്ടായിരുന്ന ശിശുവിനെ മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ ഏല്‍പ്പിക്കുകയായിരുന്നു. ഇരട്ടക്കുട്ടികളെ പ്രസവിച്ച രക്ഷിതാക്കള്‍ക്ക് രണ്ടു കുട്ടികളെയും ലഭിച്ചത് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലാണ്. ഒരാഴ്ച നീണ്ട വിദഗ്ധ ചികിത്സയ്ക്കു ശേഷമാണ് മരിച്ചെന്നു പറഞ്ഞ് ശിശുക്കളെ നല്‍കിയത്. മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി എടുത്തപ്പോഴാണ് ഒരു കുട്ടിയില്‍ അനക്കം ശ്രദ്ധിച്ചത്. പിന്നീടാണ് കുട്ടിയുടെ ഹൃദയമിടിക്കുന്നതായി കണ്ടെത്തിയത്.

കുട്ടിയെ ഉടന്‍ മറ്റൊരു ആശുപത്രിയില്‍ എത്തിച്ച് ചികിത്സിക്കുകയായിരുന്നു. സംഭവം പുറത്തായതോടെ, അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ മൂന്നംഗ സമിതിയെ നിയോഗിച്ചു. ഇ.സി.ജി പരിശോധിക്കുന്നതില്‍ ആശുപത്രി പരാജയപ്പെട്ടുവെന്ന് സമിതി കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് ആശുപത്രിയുടെ ലൈസന്‍സ് റദ്ദാക്കിയത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.