2019 May 26 Sunday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ദക്ഷിണ കൊറിയയില്‍ ഭരണമാറ്റം; വിജയം പ്രഖ്യാപിച്ച് മൂണ്‍

ലിബറല്‍ സ്ഥാനാര്‍ഥിക്ക് ചരിത്ര വിജയമുണ്ടാവുമെന്ന് എക്‌സിറ്റ് പോള്‍ ഫലം വന്നിരുന്നു

സോള്‍: ദക്ഷിണ കൊറിയയില്‍ പത്തു വര്‍ഷത്തിനു ശേഷം ഭരണമാറ്റം. തങ്ങള്‍ക്കനുകൂലമായ മികച്ച വിജയമുണ്ടാവുമെന്ന എക്‌സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ വിജയം പ്രഖ്യാപിച്ച് ലിബറല്‍ നേതാവ് മൂണ്‍ ജായി രംഗത്തെത്തി.

”ഞാന്‍ എല്ലാ ദക്ഷിണ കൊറിയക്കാരുടെയും പ്രസിഡന്റാവും” തലസ്ഥാന നഗരിയായ സോളിലെ ഗ്വാങ്വാമുന്‍ ചത്വരത്തില്‍ അണികളെ അഭിസംബോധന ചെയ്യുന്നതിനിടെ മൂണ്‍ പറഞ്ഞു.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ ഹോങ് ജൂണ്‍ പ്യോയെ കനത്ത വോട്ടുകള്‍ക്ക് തകര്‍ത്താണ് മൂണ്‍ മുന്നേറിയത്. 41.4 ശതമാനം വോട്ടുകള്‍ മൂണിനു നേടാനായപ്പോള്‍ 23.3 ശതമാനം വോട്ടുകള്‍ മാത്രമാണ് ഹോങ് നേടിയത്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.