2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ലെക്‌സസിന്റെ എന്‍എക്‌സ് 300എച്ച് എസ്.യു.വി എത്തുന്നു

കൊച്ചി: എഡ്ജി എസ്‌യുവിക്ക് ശേഷം ലെക്‌സസ് ഇന്ത്യയുടെ ആഡംബര സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനമായ എന്‍എക്‌സ് 300എച്ച് പുറത്തിറക്കുന്നു. 53.18 ലക്ഷം രൂപ മുതലാണ് എക്‌സ് ഷോറൂം വില. എന്‍എക്‌സ് 300 എച്ച് എഫ്-സ്‌പോര്‍ടിന് 55.58 ലക്ഷം രൂപ മുതലാണ് വില.

യുവ ഉപയോക്താക്കളെ ലക്ഷ്യമാക്കിയാണ് എന്‍എക്‌സ് 300എച്ചിന് ആകര്‍ഷകമായ വില പ്രഖ്യാപിച്ചത്. ബിഎസ് 6 അനുസൃതമായ 145 കിലോവാട്ട് പവര്‍ നല്‍കാന്‍ കഴിയുന്ന 2.5 ലിറ്റര്‍, 4 സിലിണ്ടര്‍ ഇന്‍ലൈന്‍ എന്‍ജിന്‍, 18.32 കിലോമീറ്റര്‍ മൈലേജ്. 360 ഡിഗ്രി പനോരമിക് സറൗണ്ട് വ്യൂ മോനിറ്റര്‍, ഫുള്‍ കളര്‍ ഹെഡ്‌സ് അപ് ഡിസ്‌പ്ലേ, 10.3 ഇഞ്ച് സ്പ്ലിറ്റ് സ്‌ക്രീന്‍ മള്‍ട്ടിമീഡിയ ഡിസ്‌പ്ലേ, ലെക്‌സസിന്റെ ആദ്യ കിക്ക് സെന്‍സര്‍ ആക്ടിവേറ്റഡ് പവര്‍ റിയര്‍ ഡോര്‍, ഇതാദ്യമായി പവര്‍ ഫോള്‍ഡിങ്, പവര്‍ റിക്ലൈനിങ് പിന്‍സീറ്റുകള്‍, 14 – സ്പീക്കറുകളുള്ള ക്ലാരിഫൈ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഹൈഫൈ മാര്‍ക്ക് ലെവിങ്‌സണ്‍ സിസ്റ്റം എന്നിവ പുതിയ ലെക്‌സസിന്റെ പ്രത്യേകതകളാണ്. സുരക്ഷയ്ക്കായി എട്ട് എയര്‍ബാഗുകള്‍, എബിഎസ്, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ആന്റി തെഫ്റ്റ് സിസ്റ്റം എന്നിവയുമുണ്ട്.


 

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.