2019 August 18 Sunday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

പ്രളയം തകര്‍ത്ത കേരളത്തിന് സഹായം തേടി പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ കത്ത്

ന്യൂഡല്‍ഹി: പ്രളയം ദുരിതം വിതച്ച കേരളത്തിന് സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വയനാട് എം.പി രാഹുല്‍ ഗാന്ധിയുടെ കത്ത്. കേരളത്തിലുണ്ടായ ദുരന്തം വിശദമാക്കുന്ന കത്തില്‍ കേന്ദ്രം ദുരന്ത മേഖലയ്ക്കായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാണ് പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. ജനങ്ങളുടെ ജീവനും ജീവിതോപാധിയും പരിസ്ഥിതിയും സംരക്ഷിക്കുന്നതിനുള്ള നടപടി വേണമെന്നും കത്തില്‍ പറയുന്നു.

വയനാടിനായി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വികസനപദ്ധതി വേണം. പരിസ്ഥിതി സംരക്ഷണത്തിന് വയനാടിന് മുന്‍ഗണന നല്‍കണം. ദുരന്തങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന സാഹചര്യത്തില്‍ സാധ്യതയുള്ളിടത്തെല്ലാം മുന്നറിയിപ്പ് സംവിധാനമൊരുക്കണം. അത്തരമൊരു സംവിധാനമുണ്ടായിരുന്നെങ്കില്‍ നിരവധി പേരുടെ ജീവന്‍ സംരക്ഷിക്കാമായിരുന്നുവെന്നും രാഹുല്‍ കത്തില്‍ ചൂണ്ടിക്കാട്ടി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.