2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

മിന്നലാക്രമണസമയത്ത് ഇന്ത്യന്‍ സൈന്യം പുലിമൂത്രം കരുതിയതെന്തിന്?

പൂനെ: 2016ല്‍ പാക് സെക്ടറില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ നായ്ക്കളില്‍നിന്നു രക്ഷനേടാന്‍ ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത് പുള്ളിപുലിയുടെ മൂത്രം!.

കരസേനയുടെ മുന്‍ കമാന്‍ഡറായിരുന്ന ജനറല്‍ രാജേന്ദ്ര നിംബോര്‍ക്കറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പൂനെയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുമ്പോഴായിരുന്നു എത്ര സൂക്ഷമായാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞത്.

നൗഷേര സെക്ടറിലായിരുന്നു ക്യാംപ്. പ്രദേശത്തെ ജൈവ വൈവിധ്യത്തെ കുറിച്ച് നന്നായി പഠിച്ചിരുന്നു.രാത്രിയില്‍ ഇവിടെ നായ്ക്കളെ പുലികള്‍ ആക്രമിക്കുന്നതായി ശ്രദ്ധയില്‍പെട്ടു. പുലികള്‍ ഉള്ളതിനാല്‍ രാത്രിയില്‍ നായ്ക്കള്‍ അവിടേക്കു വന്നിരുന്നില്ല.

അതുകൊണ്ടു തന്നെ നായ്ക്കളുടെ സാന്നിധ്യം ഇല്ലാതിരിക്കാന്‍ പുലിയുടെ മൂത്രം കരുതിവച്ചു. ഇതു തളിച്ചതോടെ നായ്ക്കള്‍ അങ്ങോട്ടു വരാതായി- ഇതു വലിയ വിജയമായിരുന്നുവെന്നും നിംബോര്‍ക്കര്‍ പറഞ്ഞു.

അതീവ രഹസ്യമായിരുന്നു മിന്നലാക്രമണം. പ്രതിരോധ മന്ത്രിയില്‍നിന്നുള്ള നിദ്ദേശം കിട്ടിയ ശേഷം സ്വന്തം സൈന്യത്തെ പോലും അറിയിക്കാതെയായിരുന്നു തയാറെടുപ്പ്. ആക്രമണ ദിവസം മാത്രമാണ് സൈനികര്‍രെ പദ്ധതി അറിയിച്ചത്.- നിംബോര്‍ക്കര്‍ പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.