2019 August 22 Thursday
തെറ്റു ചെയ്യുന്നവന്‍ മനുഷ്യനാണ്; അതിനെക്കുറിച്ചോര്‍ത്തു ദു:ഖിക്കുന്നവന്‍ മഹര്‍ഷിയാണ്; എന്നാല്‍ അതില്‍ അഭിമാനം കൊള്ളുന്നവന്‍ പിശാചാണ്.

സാക്കിര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തില്‍

 

ന്യൂഡല്‍ഹി: മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും ഔദ്യോഗിക ഹരജി വൈകാതെ മലേഷ്യയ്ക്ക് കൈമാറുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഇതുസംബന്ധിച്ച നടപടികള്‍ പൂര്‍ത്തീകരിച്ചു വരികയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീശ് കുമാര്‍ പറഞ്ഞു.

സാമ്പത്തിക ക്രമക്കേട്, തീവ്രവാദത്തിന് സഹായം തുടങ്ങിയ കേസുകളാണ് എന്‍.ഐ.എ സാക്കിര്‍ നായിക്കിനെതിരെ ചുമത്തിയിരിക്കുന്നത്. അന്വേഷണം നേരിടുന്ന ഘട്ടത്തില്‍ ദുബായിലേക്കു പോയ സാക്കിര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയിലാണെന്നാണ് വിവരം. അഞ്ചു വര്‍ഷം മുന്‍പ് സാക്കിര്‍ നായിക്ക് മലേഷ്യയുടെ സ്ഥിരതാമസാനുമതി നേടിയതാണ് റിപ്പോര്‍ട്ടുകള്‍.

സാക്കിര്‍ നായിക്കിനെതിരെ കേസെടുത്തതിനു പിന്നാലെ അദ്ദേഹത്തിന്റെ സ്ഥാപനമായ ഐ.ആര്‍.എഫിനും പീസ് ടി.വി ചാനലിനും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.