2020 January 21 Tuesday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഇസ്രായേലിന്റെ ഡ്രോണ്‍ വെടിവച്ചിട്ടതായി ഹിസ്ബുല്ല; സ്ഥിരീകരിച്ച് ഇസ്രായേല്‍ സൈന്യം

 

ബെയ്‌റൂത്ത്: ഇസ്രായേലിന്റെ ആളില്ലാ വിമാനം (ഡ്രോണ്‍) വെടിവച്ചിട്ടതായി ലബനാനിലെ ശിയാ സായുധ സംഘടനയായ ഹിസ്ബുല്ല അവകാശപ്പെട്ടു. ഹിസ്ബുല്ലയുടെ അല്‍മനാര്‍ ടി.വിയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ക്ഷിണ ലബനാന്‍ നഗരമായ റംയാഹിനെ ലക്ഷ്യംവച്ചായിരുന്നു ഡ്രോണിന്റെ വരവെന്നാണ് ഹിസ്ബുല്ല വ്യക്തമാക്കിയത്. നിലവില്‍ ഡ്രോണ്‍ ഹിസ്ബുല്ലയുടെ നിയന്ത്രണത്തിലാണ്. ഹിസസ്ബുല്ലയുടെ സാങ്കേതിക വിദഗ്ധര്‍ ഡ്രോണ്‍ പരിശോധിച്ചുവരികയാണ് അല്‍ജസീറ റിപ്പോര്‍ട്ട്‌ചെയ്തു.

അടുത്ത ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ ഹിസ്ബുല്ലയും ഇസ്രായേലും തമ്മില്‍ ശക്തമായ വെടിവയ്പ് നടന്നിരുന്നു. ഇതിന് പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതനിലനില്‍ക്കെയാണ് ലബനാനെ ലക്ഷ്യംവച്ചു പറന്ന ഡ്രോണ്‍ ഹിസ്ബുല്ല വെടിവച്ചിട്ടത്. ഇസ്രായേലിന്റെ ഡ്രോണ്‍ കഴിഞ്ഞമാസം ബെയ്‌റൂത്തിലെ ഹിസ്ബുല്ലയുടെ ആസ്ഥാനത്തിന് തൊട്ടടുത്ത് വച്ച് പൊട്ടിത്തെറിച്ചിരുന്നു.

തങ്ങളുടെ ഡ്രോണ്‍ ഹിസ്ബുല്ല വെടിവച്ചിട്ടതായി ഇസ്രായേല്‍ സൈന്യം സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍, ചെറിയ നിരീക്ഷക ഡ്രോണ്‍ ആണ് ഹിസ്ബുല്ല തകര്‍ത്തതെന്നാണ് ഇസ്രായേലിന്റെ അവകാശവാദം.

Lebanon’s Hezbollah downs Israeli drone


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.