2019 June 16 Sunday
കാരുണ്യമില്ലാത്തവന് ദൈവത്തിന്റെ കാരുണ്യവുമില്ല – മുഹമ്മദ് നബി (സ)

ലീവിന് നാട്ടിലെത്തിയ പ്രവാസി കൊച്ചി വിമാനത്താവളത്തില്‍ വച്ച് കുഴഞ്ഞുവീണു മരിച്ചു

കൊച്ചി: റിയാദില്‍ നിന്നും നാട്ടിലേക്ക് വരികയായിരുന്നു പ്രവാസി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ച് കുഴഞ്ഞു വീണു മരിച്ചു. മലപ്പുറം സ്വദേശി മുഹമ്മദ് ഷംസുദ്ദീന്‍ അറക്കലാ(43)ണ് മരിച്ചത്. മലപ്പുറം ചേളാരി പറമ്പില്‍ പീടിക അറക്കല്‍ വീട്ടില്‍ അബ്ദുല്ലത്തീഫിന്റെയും സാറാ ബീവിയുടെയും മകനാണ്. എസ്.ഐ.സി സഊദി നാഷണല്‍ വര്‍ക്കിങ് സെക്രട്ടറി അബ്ദുറഹ്മാന്‍ മൗലവി അറക്കല്‍ സഹോദരനാണ്.

ഇന്ന് ഉച്ചയ്ക്ക് 12മണിയോടെ ശ്രീലങ്കന്‍ എയര്‍ലൈന്‍സിലാണ് നെടുമ്പാശ്ശേരിയിലെത്തിയത്. തുടര്‍ന്ന് എമിഗ്രേഷന്‍ കഴിഞ്ഞു പുറത്തിറങ്ങി എയര്‍പ്പോര്‍ട്ടില്‍ നിന്ന് കോഴിക്കോട്ടേക്കുള്ള കെ.എസ്.ആര്‍.ടി.സി ലോഫ്‌ളോര്‍ ബസ്സില്‍ കയറിയ ഉടനെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഖബറടക്കം തിങ്കളാഴ്ച രാവിലെ പറമ്പില്‍ പീടിക കുന്നത്ത് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. ഭാര്യ: സലീന, മക്കള്‍: ഷമാസ് അഹമ്മദ്, ഷൈമ ജുമാന.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.