2019 May 22 Wednesday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബ്രിട്ടണ്‍ എത്രയും പെട്ടന്ന് വിട്ടുപോകണമെന്ന് യൂറോപ്യന്‍ യൂണിയന്‍

ലണ്ടന്‍: ബ്രെക്‌സിറ്റ് ഹിതപരിശോധനയില്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകണമെന്ന അഭിപ്രായത്തിന് മുന്‍തൂക്കം ലഭിച്ച സാഹചര്യത്തില്‍ ബ്രിട്ടന്‍ എത്രയും വേഗം പുറത്തുപോകണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

ബ്രിട്ടനു പിന്നാലെ മറ്റു രാഷ്ട്രങ്ങളും യൂണിയന്‍ വിട്ടേക്കാമെന്നതിനാലാണ് ഇയുവിന്റെ നിര്‍ദ്ദേശം. ബ്രിട്ടന്‍ വിട്ടുപോകുന്നത് ഖേദകരമാണെന്നും എന്നാല്‍ ബ്രിട്ടിഷ് ജനതയുടെ അഭിപ്രായം മാനിക്കുന്നതായും ഇയു നേതാക്കള്‍ പറഞ്ഞു. ഇയുവില്‍ ബാക്കിയുള്ള 27 അംഗങ്ങളുടെ ഐക്യം കാത്തുസൂക്ഷിക്കുമെന്ന് പ്രസിഡന്റ് ക്ലോദ് ജങ്കര്‍ പറഞ്ഞു.

ഇയുവില്‍ തുടരേണ്ടെന്ന് ബ്രിട്ടിഷ് ജനത വിധിയെഴുതിയെങ്കിലും വിട്ടുപോരുന്നതിനുള്ള നടപടി ക്രമങ്ങള്‍ക്ക് കാലതാമസമെടുക്കും. അതിനാല്‍ അതുവരെ ബ്രിട്ടന് അംഗമായി തന്നെ തുടരേണ്ടി വരും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.