2019 July 21 Sunday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

‘മഴയത്ത് ചോര്‍ന്നൊലി’ക്കുന്ന മെട്രോ; വിശദീകരണവുമായി കൊച്ചി മെട്രോ

കൊച്ചി: ഒരു വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. കൊച്ചി മെട്രോ ചോര്‍ന്നൊലിക്കുന്ന വീഡിയോ. മഴയത്താണ് ചോര്‍ന്നൊലിക്കുന്നതെന്നു പറഞ്ഞാണ് വീഡിയോ പ്രചരിക്കുന്നത്. പക്ഷെ, സത്യാവസ്ഥ അതല്ല.

മഴയില്‍ കൊച്ചി മെട്രോ ചോര്‍ന്നൊലിക്കുന്നുവെന്ന വീഡിയോ പരന്നതോടെ വിശദീകരണവുമായി അധികൃതര്‍ തന്നെ രംഗത്തെത്തിയിട്ടുണ്ട്. മഴ വെള്ളമല്ല ഒലിക്കുന്നതെന്നും സ്‌റ്റെയിന്‍ലെസ്സ് സ്റ്റീല്‍ കൊണ്ടാണ് റൂഫ് നിര്‍മിച്ചിരിക്കുന്നതെന്നും കൊച്ചി മെട്രോ അറിയിച്ചു.

എയര്‍ കണ്ടീഷനറില്‍ നിന്നുള്ള വെള്ളമാണ് ഒലിക്കുന്നതെന്നാണ് വിശദീകരണം. എ.സി പൈപ്പില്‍ വന്ന ചെറിയ തകരാരാണ് പ്രശ്‌നത്തിന് കാരണമെന്നും നിര്‍മാതാക്കളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കൊച്ചി മെട്രോ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

എ.സി മലിനവെള്ളം പോവുന്ന പൈപ്പ് ബോഡിയുടെ താഴെയായി ക്രമീകരിച്ചതു കൊണ്ടാണ് പ്രശ്‌നമുണ്ടായതെന്നും ഇനി വരുന്ന പുതിയ ട്രെയിനുകളില്‍ ഇതിന്റെ സ്ഥാനം മാറ്റുമെന്നും അപ്പോള്‍ ഈ പ്രശ്‌നമുണ്ടാവില്ലെന്നും വിശദീകരിക്കുന്നു. നിലവിലുള്ള ട്രെയിനുകളുടെ പ്രശ്‌നങ്ങള്‍ ഓരോന്നായി പരിഹരിക്കും.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.